ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുതിയ തലവനെ തേടുന്നു

മുംബൈ: ആശിഷ് കുമാർ ചൗഹാന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും പഴയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്‌ഇ ചീഫ് എക്‌സിക്യൂട്ടീവിനും മാനേജിംഗ് ഡയറക്‌ടറിനും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. രാജ്യത്തെ വ്യാപാരങ്ങളുടെ വലിയൊരു ഭാഗം നിയന്ത്രിക്കുന്ന  എൻഎസ്ഇയും തങ്ങളുടെ മേധാവിയെ  നിയമിക്കുന്ന പ്രക്രിയ ആരംഭിച്ച സമയത്താണ് ഈ നീക്കം. 1875-ൽ സ്ഥാപിതമായ ബിഎസ്ഇ, ഉയർന്ന ധാർമ്മിക നിലവാരം ഉള്ള, 20 വർഷത്തെ അനുഭവപരിചയമുള്ള ഒരു വ്യക്തിയെ ചീഫ് എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്തേക്ക് അന്വേഷിക്കുന്നതായി ബിഎസ്ഇ പരസ്യത്തിൽ പറയുന്നു. […]

Update: 2022-03-29 05:33 GMT
മുംബൈ: ആശിഷ് കുമാർ ചൗഹാന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും പഴയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്‌ഇ ചീഫ് എക്‌സിക്യൂട്ടീവിനും മാനേജിംഗ് ഡയറക്‌ടറിനും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. രാജ്യത്തെ വ്യാപാരങ്ങളുടെ വലിയൊരു ഭാഗം നിയന്ത്രിക്കുന്ന എൻഎസ്ഇയും തങ്ങളുടെ മേധാവിയെ നിയമിക്കുന്ന പ്രക്രിയ ആരംഭിച്ച സമയത്താണ് ഈ നീക്കം.
1875-ൽ സ്ഥാപിതമായ ബിഎസ്ഇ, ഉയർന്ന ധാർമ്മിക നിലവാരം ഉള്ള, 20 വർഷത്തെ അനുഭവപരിചയമുള്ള ഒരു വ്യക്തിയെ ചീഫ് എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്തേക്ക് അന്വേഷിക്കുന്നതായി ബിഎസ്ഇ പരസ്യത്തിൽ പറയുന്നു. സാമ്പത്തിക വിപണി, സാങ്കേതികവിദ്യ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണയാണ് ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്നവരിൽ നിന്നും ആഗ്രഹിക്കുന്ന ഗുണങ്ങളെന്നും പരസ്യത്തിൽ പറയുന്നു.
നിയന്ത്രിതവും മേൽനോട്ടം വഹിക്കുന്നതുമായ ഒരു സംവിധാനത്തിൽ പ്രവർത്തിക്കാൻ കഴിവുള്ള, സംരംഭകത്വ സമീപനമുള്ള ഒരു വിപണി വിദഗ്ദ്ധനായ നേതാവിനെ അന്വേഷിക്കുന്നു എന്നും പരസ്യത്തിലുണ്ട്. റെഗുലേറ്റർമാർ, നിക്ഷേപകർ, ഉപഭോക്താക്കൾ, ജീവനക്കാർ എന്നിവരുൾപ്പെടെ വിവിധ ഓഹരി ഉടമകളുടെ പ്രതീക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ അപേക്ഷകന് മുൻകൂർ പരിചയമുണ്ടായിരിക്കണം. കൂടാതെ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
ഉദ്യോഗാർത്ഥിക്ക് ബിരുദാനന്തര ബിരുദമോ, ബിരുദമോ ഉണ്ടായിരിക്കണം. നിയമനം അഞ്ച് വർഷം വരെയാക്കാം. ഏപ്രിൽ 23 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം ചൗഹാൻ എൻഎസ്ഇയിലെക്ക് മാറുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ മേധാവി ഉൾപ്പെട്ട ഒരു അഴിമതി കേസിലൂടെ കടന്നുപോകുന്ന എൻഎസ്ഇയും ഒരു പുതിയ തലവനെ നിയമിക്കുന്നതിൽ ഊന്നൽ നൽകുന്നു.
Tags:    

Similar News