ഒഎൻഡിസിയിൽ 10 ലക്ഷം ഓഹരികൾ വാങ്ങാനൊരുങ്ങി ഐസിഐസിഐ ബാങ്ക്

ഡെൽഹി: ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 10 ലക്ഷം ഇക്വിറ്റി ഷെയറുകൾ 10 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി അറിയിച്ച് ഐസിഐസിഐ ബാങ്ക്. ഓഹരികൾ ഏറ്റെടുക്കുന്നതോടെ ഒഎൻഡിസിയിൽ ബാങ്കിന് 5.97 ശതമാനം ഓഹരിയുണ്ടാകും. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ 10,00,000 ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓഫർ 2022 മാർച്ച് 28-ന് അംഗീകരിച്ചതായി ഐസിഐസിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2021 ഡിസംബർ 30നാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് നിലവിൽ വരുന്നത്. ചരക്ക് സേവനങ്ങൾ […]

Update: 2022-03-30 05:13 GMT
ഡെൽഹി: ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 10 ലക്ഷം ഇക്വിറ്റി ഷെയറുകൾ 10 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി അറിയിച്ച് ഐസിഐസിഐ ബാങ്ക്. ഓഹരികൾ ഏറ്റെടുക്കുന്നതോടെ ഒഎൻഡിസിയിൽ ബാങ്കിന് 5.97 ശതമാനം ഓഹരിയുണ്ടാകും.
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ 10,00,000 ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓഫർ 2022 മാർച്ച് 28-ന് അംഗീകരിച്ചതായി ഐസിഐസിഐ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
2021 ഡിസംബർ 30നാണ് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് നിലവിൽ വരുന്നത്. ചരക്ക് സേവനങ്ങൾ ഡിജിറ്റൽ കൊമേഴ്സ് എക്കോസിസ്റ്റത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് സാങ്കേതിക സൗകര്യങ്ങൾ പദ്ധതിയിലൂടെ ചെയ്ത് കൊടുക്കുന്നു. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഡിജിറ്റൽ കൊമേഴ്‌സ് സ്‌പെയ്‌സിൽ ഏർപ്പെടുന്നതിന് ഇതരമാർഗങ്ങൾ വിപുലീകരിക്കാനും ഒഎൻഡിസി ലക്ഷ്യമിടുന്നുണ്ട്.
"അലോട്ട്മെന്റിന് ശേഷം, 100 രൂപ മുഖവിലയുള്ള 10,00,000 ഇക്വിറ്റി ഷെയറുകൾ ഏറ്റെടുക്കുന്നതിലൂടെ ഐസിഐസിഐ ബാങ്ക് ഒഎൻഡിസിയിൽ 5.97 ശതമാനം ഓഹരി കൈവശം വയ്ക്കും. ഓഹരി പങ്കാളിത്തം മാറ്റത്തിന് വിധേയമാണ്, ഇത് പങ്കാളികളായ മറ്റ് നിക്ഷേപകർ ഇടപാട് അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു," ബാങ്ക് പറഞ്ഞു.
Tags:    

Similar News