വ്യാപാരത്തുടക്കത്തിൽ നേട്ടത്തോടെ സെൻസെക്സും, നിഫ്റ്റിയും
മുംബൈ: ആഗോള ക്രൂഡ് വിലയിലെ ഇടിവും, ആഭ്യന്തര വിപണിയിലേക്കുള്ള വിദേശ ഫണ്ട് വരവും നിക്ഷേപകരെ ആകർഷിക്കുന്നു. പ്രമുഖ ഓഹരികളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലെ നേട്ടം ട്രാക്കുചെയ്‌ത് സെൻസെക്‌സ് വെള്ളിയാഴ്ചത്തെ തുടക്ക വ്യാപാരത്തിൽ 113 പോയിന്റ് ഉയർന്നു. ബിഎസ്ഇ സെൻസെക്സ് 112.71 പോയിന്റ് ഉയർന്ന് 58,681.22 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 33.35 പോയിന്റ് ഉയർന്ന് 17,498.10 ൽ എത്തി. സെൻസെക്സിൽ എൻടിപിസി, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, […]
മുംബൈ: ആഗോള ക്രൂഡ് വിലയിലെ ഇടിവും, ആഭ്യന്തര വിപണിയിലേക്കുള്ള വിദേശ ഫണ്ട് വരവും നിക്ഷേപകരെ ആകർഷിക്കുന്നു. പ്രമുഖ ഓഹരികളായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലെ നേട്ടം ട്രാക്കുചെയ്‌ത് സെൻസെക്‌സ് വെള്ളിയാഴ്ചത്തെ തുടക്ക വ്യാപാരത്തിൽ 113 പോയിന്റ് ഉയർന്നു.
ബിഎസ്ഇ സെൻസെക്സ് 112.71 പോയിന്റ് ഉയർന്ന് 58,681.22 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 33.35 പോയിന്റ് ഉയർന്ന് 17,498.10 ൽ എത്തി.
സെൻസെക്സിൽ എൻടിപിസി, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുന്നു. എന്നാൽ, ടൈറ്റൻ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ്ലെ ഇന്ത്യ എന്നിവ പിന്നിലാണ്.
കഴിഞ്ഞ വ്യാപാരത്തിൽ ബിഎസ്ഇ സൂചിക 115.48 പോയിന്റ് (0.20%) ഇടിഞ്ഞ് 58,568.51 ൽ എത്തി. നിഫ്റ്റി 33.50 പോയിൻറ് (0.19%) താഴ്ന്ന് 17,464.75 ലും എത്തിയിരുന്നു.
ഏഷ്യയിലെ സിയോൾ, ടോക്കിയോ, ഹോങ്കോംഗ് മാർക്കറ്റുകളിൽ മിഡ്-സെഷൻ ഡീലുകളിൽ താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഷാങ്ഹായ് മാത്രം നേട്ടത്തിലായിരുന്നു.
2021-22 ൽ ബിഎസ്ഇ സെൻസെക്സ് 9,059.36 പോയിന്റ് (18.29%) ഉയർന്നപ്പോൾ, നിഫ്റ്റി 2,774.05 പോയിന്റ് (18.88%) ഉയർന്നു.
"പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ വിപണികൾ അനിശ്ചിതത്വത്തിലാണ്. ആഗോളതലത്തിൽ ഇക്വിറ്റി മാർക്കറ്റുകളുടെ പ്രധാന പ്രശ്നം കുറഞ്ഞ ലിക്വിഡിറ്റി, യുഎസിൽ സ്ഥിരമായി നിൽക്കുന്ന ഉയർന്ന പണപ്പെരുപ്പം എന്നിവയാണ്. റീട്ടെയിൽ നിക്ഷേപകർ വർദ്ധിക്കുന്നത് ഇക്വിറ്റിയിലേക്ക് കൂടുതൽ പണം ഒഴുക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യയിൽ പ്രകടമായ ഈ പുതിയ പ്രവണത യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ അനിശ്ചിതത്വങ്ങൾക്കിടയിലും വിപണിയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ പറഞ്ഞു.
