ടിക്ക്ഫോര്‍ഡ് ഓറഞ്ചിനെ 11 മില്യണ്‍ പൗണ്ടിന് അക്രസില്‍ ഏറ്റെടുക്കും

ഡെല്‍ഹി: കിച്ചണ്‍ സിങ്ക് നിര്‍മ്മാതാക്കളായ അക്രിസില്‍ ലിമിറ്റഡ്, 11 ദശലക്ഷം പൗണ്ടിന് (ഏകദേശം 110 കോടി രൂപ) യുകെയിലെ ടിക്ക്‌ഫോര്‍ഡ് ഓറഞ്ച് ലിമിറ്റഡ് (ടിഓഎല്‍) നെ ഏറ്റെടുക്കും. അടുക്കളകള്‍ക്കും കുളിമുറികള്‍ക്കുമുള്ള ഫ്‌ളോറിങ് ഉത്പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ യുകെ കമ്പനിയാണ് ടിഓഎല്‍. കോമ്പോസൈറ്റ് ക്വാര്‍ട്ട്സ് ഗ്രാനൈറ്റ് കിച്ചണ്‍ സിങ്കുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് അക്രിസില്‍ ലിമിറ്റഡ്. കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ അക്രിസില്‍ യുകെ ലിമിറ്റഡ്, യുകെയിലെ ടിക്ക്‌ഫോര്‍ഡ് ഓറഞ്ച് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും അതിന്റെ […]

Update: 2022-04-02 04:20 GMT
ഡെല്‍ഹി: കിച്ചണ്‍ സിങ്ക് നിര്‍മ്മാതാക്കളായ അക്രിസില്‍ ലിമിറ്റഡ്, 11 ദശലക്ഷം പൗണ്ടിന് (ഏകദേശം 110 കോടി രൂപ) യുകെയിലെ ടിക്ക്‌ഫോര്‍ഡ് ഓറഞ്ച് ലിമിറ്റഡ് (ടിഓഎല്‍) നെ ഏറ്റെടുക്കും.
അടുക്കളകള്‍ക്കും കുളിമുറികള്‍ക്കുമുള്ള ഫ്‌ളോറിങ് ഉത്പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ യുകെ കമ്പനിയാണ് ടിഓഎല്‍. കോമ്പോസൈറ്റ് ക്വാര്‍ട്ട്സ് ഗ്രാനൈറ്റ് കിച്ചണ്‍ സിങ്കുകള്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനിയാണ് അക്രിസില്‍ ലിമിറ്റഡ്. കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ അക്രിസില്‍ യുകെ ലിമിറ്റഡ്, യുകെയിലെ ടിക്ക്‌ഫോര്‍ഡ് ഓറഞ്ച് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും അതിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റിംഗ് സബ്‌സിഡിയറിയായ സില്‍മര്‍ ടെക്‌നോളജി ലിമിറ്റഡും ഏറ്റെടുക്കും.
അക്രിസില്‍ യുകെ, 100 ശതമാനം ഓഹരികള്‍ 11 മില്ല്യണ്‍ പൗണ്ട് ( 110 കോടി ഇന്ത്യന്‍ രൂപ) നാണ് ഏറ്റെടുക്കുക. കമ്പനിയുടെ സമ്പാദ്യവും കടമെടുത്ത പണവും ചേര്‍ത്താണ് ഏറ്റെടുക്കലിന് പണം കണ്ടെത്തുന്നത്. ഈ വിഭാഗത്തിലെ പ്രബല ശക്തിയായി മാറുന്നതിനുള്ള നീക്കമാണ് അക്രിസില്‍ നടത്തുന്നതെന്ന് അക്രിസില്‍ ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ചിരാഗ് പരേഖ് പറഞ്ഞു.
ഈ ഏറ്റെടുക്കലിലൂടെ യുകെ വിപണിയില്‍ തങ്ങളുടെ സാന്നിധ്യവും വിപണി വിഹിതവും കൂടുതല്‍ ശക്തിപ്പെടുത്താനും വിശ്വസ്തരായ ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കാനും അതുവഴി വില്‍പ്പന വര്‍ദ്ധിപ്പിക്കാനും അവസരമൊരുങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News