സെൻസെക്സ് 200 പോയിന്റിടിഞ്ഞു, നിഫ്റ്റി 18,000 ത്തിൽ

മുംബൈ: ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 200 പോയിൻറ് ഇടിഞ്ഞ് സെൻസെക്‌സ്. ഇന്നലെ മികച്ച നേട്ടത്തിലായിരുന്ന എച്ച്‌ഡിഎഫ്‌സി ബാങ്കും എച്ച്‌ഡിഎഫ്‌സിയും ഇൻഫോസിസും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സും നിഫ്റ്റിയും പ്രാരംഭ ഇടപാടുകളിൽ അസ്ഥിരമായി തുടരുന്നു. ബിഎസ്ഇ 212.43 പോയിന്റ് ( 0.35%) താഴ്ന്ന് 60,399.31 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എൻഎസ്ഇ നിഫ്റ്റി 49.95 പോയിന്റ് ( 0.28%) ഇടിഞ്ഞ് 18,003.45 ൽ എത്തി. സെൽസെക്സിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, […]

Update: 2022-04-05 00:23 GMT
മുംബൈ: ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ 200 പോയിൻറ് ഇടിഞ്ഞ് സെൻസെക്‌സ്. ഇന്നലെ മികച്ച നേട്ടത്തിലായിരുന്ന എച്ച്‌ഡിഎഫ്‌സി ബാങ്കും എച്ച്‌ഡിഎഫ്‌സിയും ഇൻഫോസിസും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സെൻസെക്സും നിഫ്റ്റിയും പ്രാരംഭ ഇടപാടുകളിൽ അസ്ഥിരമായി തുടരുന്നു. ബിഎസ്ഇ 212.43 പോയിന്റ് ( 0.35%) താഴ്ന്ന് 60,399.31 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എൻഎസ്ഇ നിഫ്റ്റി 49.95 പോയിന്റ് ( 0.28%) ഇടിഞ്ഞ് 18,003.45 ൽ എത്തി.
സെൽസെക്സിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്കുകൾ എന്നിവ പിന്നിലാണ്. മറുവശത്ത്, ടെക് മഹീന്ദ്ര, ടൈറ്റൻ, എച്ച്സിഎൽ ടെക്, ടിസിഎസ് എന്നിവ നേട്ടത്തിലാണ്.
സെൻസെക്‌സിൽ 17 ഓഹരികൾ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ശേഷിക്കുന്ന 13 സ്‌ക്രിപ്പുകൾ നഷ്ടത്തിലാണ്. എച്ച്‌ഡിഎഫ്‌സിയും എച്ച്‌ഡിഎഫ്‌സി ബാങ്കും ഒരു ശതമാനത്തിലധികം ഇടിഞ്ഞ് യഥാക്രമം 2,644.30, 1,634.30 രൂപയിലെത്തി.
തിങ്കളാഴ്ച സെൻസെക്‌സ് 1,335.05 പോയിന്റ് (2.25%) ഉയർന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന 60,611.74 പോയിന്റിൽ ക്ലോസ് ചെയ്‌തപ്പോൾ നിഫ്റ്റി 50 382.95 പോയിന്റ് ( 2.17%) ഉയർന്ന് 18,053.40 പോയിന്റിലെത്തി. ബ്രെന്റ് ക്രൂഡ് 1.29 ശതമാനം ഉയർന്ന് ബാരലിന് 108.92 ഡോളറിലെത്തി.
ജാപ്പനീസ് മാർക്കറ്റ് നിക്കി 225 നേരിയ തോതിൽ താഴ്ന്നു. ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രവണതകൾ കാണാം. ഹോങ്കോങ്ങിന്റെ ഹാംഗ് സെംഗ്, ദക്ഷിണ കൊറിയയുടെ കോസ്പി സൂചികകൾ പോസിറ്റീവായി തുടരുന്നു. തിങ്കളാഴ്ച അമേരിക്കയിലെ പ്രധാന സൂചികകൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
വിപണിയിലെ മുന്നേറ്റത്തിനിടയിൽ വിദേശ നിക്ഷേപ സ്ഥാപകർ തിങ്കളാഴ്ച ഇക്വിറ്റികളിലേക്ക് 1,150 കോടിയിലധികം രൂപ നിക്ഷേപിച്ചു.
Tags:    

Similar News