തകര്‍ച്ചയോടെ തുടക്കം: സെന്‍സെക്സ് 1,186 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 17,160 ലെവലില്‍

മുംബൈ: നീണ്ട അവധികള്‍ക്ക് ശേഷം തുറന്ന വിപണിയില്‍ ഇന്ന് കനത്ത ഇടിവോടെ തുടക്കം. സെന്‍സെക്‌സ് 1,186 പോയിന്റിലധികം നഷ്ടത്തിലാണ് ആദ്യ വ്യാപാരം തുടങ്ങിയത്. ഏഷ്യന്‍ വിപണികളില്‍ ദുര്‍ബലമായ പ്രവണതയാണ് പ്രകടമാകുന്നത്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവുടെ നാലാം പാദഫലങ്ങള്‍ സൂചികയെ താഴേക്ക് വലിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസം തുടര്‍ച്ചയായി ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു. സെന്‍സെക്സ് 1,186.18 പോയിന്റ് താഴ്ന്ന് 57,152.75 നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 314.95 പോയിന്റ് ഇടിഞ്ഞ് 17,160.70 ല്‍ എത്തി. ഇന്‍ഫോസിസ്, ടെക് […]

Update: 2022-04-18 00:03 GMT
മുംബൈ: നീണ്ട അവധികള്‍ക്ക് ശേഷം തുറന്ന വിപണിയില്‍ ഇന്ന് കനത്ത ഇടിവോടെ തുടക്കം. സെന്‍സെക്‌സ് 1,186 പോയിന്റിലധികം നഷ്ടത്തിലാണ് ആദ്യ വ്യാപാരം തുടങ്ങിയത്.
ഏഷ്യന്‍ വിപണികളില്‍ ദുര്‍ബലമായ പ്രവണതയാണ് പ്രകടമാകുന്നത്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവുടെ നാലാം പാദഫലങ്ങള്‍ സൂചികയെ താഴേക്ക് വലിച്ചിരിക്കുകയാണ്.
കഴിഞ്ഞ നാലു ദിവസം തുടര്‍ച്ചയായി ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു.
സെന്‍സെക്സ് 1,186.18 പോയിന്റ് താഴ്ന്ന് 57,152.75 നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 314.95 പോയിന്റ് ഇടിഞ്ഞ് 17,160.70 ല്‍ എത്തി.
ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലേക്ക് നീങ്ങിയത്.
അതേസമയം, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, എം ആന്‍ഡ് എം, മാരുതി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
സെന്‍സെക്‌സില്‍ ഇന്‍ഫോസിസിന്റെ ഓഹരികള്‍ 8.95 ശതമാനം ഇടിഞ്ഞ് 1,592.05 രൂപയിലെത്തി. കഴിഞ്ഞയാഴ്ച ഇന്‍ഫോസിസ് കൺസോളിഡേറ്റഡ് അറ്റാദായത്തില്‍ 12 ശതമാനം വളര്‍ച്ച (5,686 കോടി രൂപ) രേഖപ്പെടുത്തിക്കൊണ്ടുള്ള നാലാംപാദ ഫലങ്ങള്‍ പുറത്ത് വിട്ടിരുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് 3.35 ശതമാനം ഇടിഞ്ഞ് 1,415.75 രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 22.8 ശതമാനം വർദ്ധിച്ച് 10,055.2 കോടി രൂപയിലെത്തി.
മിഡ്-സെഷന്‍ ഡീലുകളില്‍ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നീ ഏഷ്യന്‍ വിപണികള്‍ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. കൂടാതെ, അമേരിക്കയിലെ വിപണികളും വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് 1.01 ശതമാനം ഉയര്‍ന്ന് ബാരലിന് 112.83 ഡോളറിലെത്തി.
Tags:    

Similar News