വിപണി താഴേക്ക്; സെന്‍സെക്‌സ് 496 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഇന്നലെ നേട്ടത്തിലായിരുന്ന വിപണി ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തില്‍. ആഗോള വിപണിയിലെ മോശം പ്രവണതകളെ പിന്തുടര്‍ന്ന് സെന്‍സെക്‌സ് 496 പോയിന്റ് ഇടിഞ്ഞു. ഇപ്പോഴും തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലും, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ് എന്നീ കമ്പനികളുടെ ഓഹരികളിലെ വില്‍പ്പനയും ഇടിവിന് കാരണമായിട്ടുണ്ട്. "വിപണിയിലെ റോളര്‍ കോസ്റ്റര്‍ യാത്ര വരും ദിവസങ്ങളിലും തുടരും. ഇന്നലെ 3.95 ശതമാനം ഇടിവ് കാണിച്ച നാസ്ഡാക്, അതിന്റെ റെക്കോഡ് നിലയിൽ നിന്നും, ഇപ്പോള്‍ 23 ശതമാനത്തിന്റെ തകര്‍ച്ചയിലാണ്. അതുകൊണ്ട് വിപണി കരടികളുടെ […]
മുംബൈ: ഇന്നലെ നേട്ടത്തിലായിരുന്ന വിപണി ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തില്‍. ആഗോള വിപണിയിലെ മോശം പ്രവണതകളെ പിന്തുടര്‍ന്ന് സെന്‍സെക്‌സ് 496 പോയിന്റ് ഇടിഞ്ഞു.
ഇപ്പോഴും തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലും, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സെര്‍വ് എന്നീ കമ്പനികളുടെ ഓഹരികളിലെ വില്‍പ്പനയും ഇടിവിന് കാരണമായിട്ടുണ്ട്.
"വിപണിയിലെ റോളര്‍ കോസ്റ്റര്‍ യാത്ര വരും ദിവസങ്ങളിലും തുടരും. ഇന്നലെ 3.95 ശതമാനം ഇടിവ് കാണിച്ച നാസ്ഡാക്, അതിന്റെ റെക്കോഡ് നിലയിൽ നിന്നും, ഇപ്പോള്‍ 23 ശതമാനത്തിന്റെ തകര്‍ച്ചയിലാണ്. അതുകൊണ്ട് വിപണി കരടികളുടെ പിടിയിലേക്കാണെന്നു പറയാം. ആഗോള വിപണിയിലെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണങ്ങൾ, ഫെഡ് പലിശനിരക്കുയർത്തുന്നതിനാൽ അമേരിക്കയില്‍ വരാനിടയുള്ള സാമ്പത്തിക മാന്ദ്യവും, ചൈനയിലെ കോവിഡ് വ്യാപനവും അതേത്തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും, റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് യൂറോസോണിലുണ്ടായ സാമ്പത്തിക ദുരിതങ്ങളുമാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 495.77 പോയിന്റ് താഴ്ന്ന് 56,860.84 പോയിന്റിലെത്തി. നിഫ്റ്റി 144.15 പോയിന്റ് താഴ്ന്ന് 17,056.65 പോയിന്റിലുമെത്തി.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രടെക് സിമെന്റ്, ഇന്‍ഫോസിസ്, എം ആന്‍ഡ് എം, വിപ്രോ, മാരുതി, ടൈറ്റന്‍ എന്നിവരാണ് ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിട്ട കമ്പനികള്‍.
മറുവശത്ത്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്‌സി എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ ഓഹരി വിപണികള്‍ മിഡ് സെഷന്‍ ഡീലില്‍ സമ്മിശ്ര പ്രതികരണമാണ് കാണിക്കുന്നത്. ടോക്കിയോ, സിയോള്‍ വിപണികള്‍ ഒരു ശതമാനം താഴ്ന്നു. എന്നാല്‍ ഹോംകോംഗ്, ഷാങ്ഹായ് വിപണികള്‍ നേരിയ നേട്ടത്തിലാണ്.
അമേരിക്കന്‍ ഓഹരി വിപണി ഇന്നലെ താരതമ്യേന താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
