രണ്ടാം ദിനവും വിപണി നഷ്ടത്തിൽ; സെന്‍സെക്‌സ് 85 പോയിന്റ് താഴ്ന്നു, നിഫ്റ്റി 17,069 ൽ

മുംബൈ: ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളിലെ വില്‍പ്പനയും, ആഗോള വിപണികളിലെ മോശം പ്രവണതകളെയും പിന്തുടര്‍ന്ന് സെന്‍സെക്‌സ് 84.88 പോയിന്റ് ഇടിഞ്ഞ് 56,975.99 ൽ വ്യാപാരം അവസാനിപ്പിച്ചു.  നിഫ്റ്റി 33.45 പോയിന്റ് ഇടിഞ്ഞ് 17,069.10 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 648.25 പോയിന്റ് ഇടിഞ്ഞ് 56,412.62 ല്‍ എത്തിയിരുന്നു. ടൈറ്റന്‍, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ ആന്‍ഡ് ടി, എസ്ബിഐ എന്നീ കമ്പനികളാണ് നഷ്ടം നേരിട്ടത്. മറുവശത്ത് […]

Update: 2022-05-02 06:02 GMT

മുംബൈ: ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളിലെ വില്‍പ്പനയും, ആഗോള വിപണികളിലെ മോശം പ്രവണതകളെയും പിന്തുടര്‍ന്ന് സെന്‍സെക്‌സ് 84.88 പോയിന്റ് ഇടിഞ്ഞ് 56,975.99 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 33.45 പോയിന്റ് ഇടിഞ്ഞ് 17,069.10 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 648.25 പോയിന്റ് ഇടിഞ്ഞ് 56,412.62 ല്‍ എത്തിയിരുന്നു. ടൈറ്റന്‍, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ ആന്‍ഡ് ടി, എസ്ബിഐ എന്നീ കമ്പനികളാണ് നഷ്ടം നേരിട്ടത്. മറുവശത്ത് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ഐടിസി എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ്, ഹോംകോംഗ് എന്നീ വിപണികളില്‍ അവധി ദിനമായതിനാല്‍ വ്യാപാരം ഇല്ല. യുഎസ് ഓഹരി വിപണിയും വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 2.61 ശതമാനം താഴ്ന്ന് 104.3 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,648.30 കോടി രൂപ വിലയുള്ള ഓഹരികള്‍ വെള്ളിയാഴ്ച്ച വിറ്റഴിച്ചു.

"ഫെഡറൽ റിസര്‍വിന്റെ ഹോക്കിഷ് സമീപനം വരാനിരിക്കുന്ന ഫെഡ് മീറ്റിംഗിനെക്കുറിച്ച് നിക്ഷേപകരെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കിയിട്ടുണ്ട്. ഇത് വിപണിയില്‍ ഉയര്‍ന്ന ചാഞ്ചാട്ടത്തിനു കാരണമായി. ഡോളര്‍ സൂചിക ഉയര്‍ന്നതും, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വില്‍പ്പന വര്‍ദ്ധിപ്പിച്ചതും, ഉയര്‍ന്ന ചരക്കുവിലകളും അപകടസാധ്യതയെ കൂടുതല്‍ ഉയർത്തി. മറുവശത്ത്, മികച്ച ജിഎസ്ടി വരുമാനം, വാഹന വില്‍പ്പനക്കണക്കുകൾ തുടങ്ങിയ ആഭ്യന്തര നേട്ടങ്ങളും, ഏപ്രില്‍ മാസത്തെ മാനുഫാക്ച്ചറിംഗ് പിഎംഐയും (Purchase Managers Index) പുരോഗതി നേടുന്ന സമ്പദ് വ്യവസ്ഥയുടെ സൂചനകൾ നല്‍കുന്നു," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കും.

Tags:    

Similar News