തകര്‍ച്ച തുടരുന്നു; സെന്‍സെക്‌സിന് നഷ്ടം 365 പോയിന്റ്
മുംബൈ: ഓഹരി വിപണിയിലെ ഇടിവ് ഇന്നും തുടരുന്നു. ആഗോള വിപണിയിലെ വില്‍പ്പന പ്രവണതയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വില കുറഞ്ഞതും മൂലം ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 713 പോയിന്റ് ഇടിഞ്ഞു. പിന്നീട് നഷ്ടം കുറഞ്ഞെങ്കിലും വ്യാപാരമവസാനിക്കുമ്പോൾ 364.95 പോയിൻറ് ഇടിഞ്ഞ് 54470.67 ലെത്തി, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലും, ക്രൂഡോയില്‍ വിലയിലെ വര്‍ദ്ധനവും വിപണിയുടെ താല്‍പര്യത്തിന് ഹാനികരമാണ്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 713.49 പോയിന്റ് ഇടിഞ്ഞ് 54,122.09 ലേക്ക് എത്തി. നിഫ്റ്റി 248.7 പോയിന്റ് ഇടിഞ്ഞ് 16,162.55 ലേക്കും […]
മുംബൈ: ഓഹരി വിപണിയിലെ ഇടിവ് ഇന്നും തുടരുന്നു. ആഗോള വിപണിയിലെ വില്‍പ്പന പ്രവണതയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ വില കുറഞ്ഞതും മൂലം ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 713 പോയിന്റ് ഇടിഞ്ഞു. പിന്നീട് നഷ്ടം കുറഞ്ഞെങ്കിലും വ്യാപാരമവസാനിക്കുമ്പോൾ 364.95 പോയിൻറ് ഇടിഞ്ഞ് 54470.67 ലെത്തി, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കലും, ക്രൂഡോയില്‍ വിലയിലെ വര്‍ദ്ധനവും വിപണിയുടെ താല്‍പര്യത്തിന് ഹാനികരമാണ്.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 713.49 പോയിന്റ് ഇടിഞ്ഞ് 54,122.09 ലേക്ക് എത്തി. നിഫ്റ്റി 248.7 പോയിന്റ് ഇടിഞ്ഞ് 16,162.55 ലേക്കും എത്തി.
ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികളാണ് നഷ്ടം നേരിട്ടത്. പവര്‍ഗ്രിഡ് മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, കൊറിയയിലെ കോസ്പി എന്നിവയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഷാങ്ഹായ് മാത്രമാണ് നേരിയ നേട്ടത്തോടെ വ്യാപാരം നടത്തുന്നത്.
"ഏഷ്യന്‍ വിപണികള്‍ തിങ്കളാഴ്ച്ച അസ്ഥിരമായാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ഫ്യൂച്ചേഴ്‌സിലും നിരക്കുയര്‍ത്തലുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാല്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഇടിവ് സംഭവിച്ചു. ഷാങ്ഹായ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് ആഗോള സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ചുള്ള ആശങ്കകള്‍ക്കും, മാന്ദ്യത്തിന്റെ സാധ്യതകള്‍ക്കും ആക്കം കൂട്ടുന്നു," എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.
അമേരിക്കന്‍ ഓഹരി വിപണി വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 0.46 ശതമാനം ഉയര്‍ന്ന് ബാരലിന് 112.92 ഡോളറായി. വെള്ളിയാഴ്ച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 5,517.08 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു. സെന്‍സെക്‌സ് 866.65 പോയിന്റ് ഇടിഞ്ഞ് 54,835.58 ലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 271.40 പോയിന്റ് ഇടിഞ്ഞ് 16,411.25 പോയിന്റിലും.
