ആദ്യ വ്യാപാരത്തില്‍ തളര്‍ന്ന് റെയിന്‍ബോ ചില്‍ഡ്രണ്‍ മെഡികെയര്‍

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ റെയിന്‍ബോ ചില്‍ഡ്രണ്‍ മെഡികെയര്‍ ഐപിഒയ്ക്ക് ശേഷം വ്യാപാരത്തിനെത്തിയപ്പോള്‍ കനത്ത വിലയിടിവ് നേരിട്ടു. ബിഎസ്ഇയില്‍ ഓഹരി ലിസ്റ്റ് ചെയ്തത് 506 രൂപയ്ക്കാണ്. ഇത് ഇഷ്യു വിലയായ 542 നെക്കാള്‍ 6.6 ശതമാനം കുറവാണ്. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ പിന്തുണയുള്ള കമ്പനിയുടെ ഐപിഒയില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് വിഭാഗത്തില്‍ 12.43 മടങ്ങ് അപേക്ഷകള്‍ ലഭിച്ചിരുന്നു. എന്നാല്‍ റീട്ടെയില്‍, സ്ഥാപന ഇതര നിക്ഷേപകര്‍ എന്നീ വിഭാഗങ്ങളില്‍ അപേക്ഷകരുടെ പ്രതികരണം തണുത്തതായിരുന്നു. 1999ല്‍ ഹൈദരാബാദില്‍ ആരംഭിച്ച കമ്പനിയ്ക്ക് […]

Update: 2022-05-10 09:14 GMT

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ റെയിന്‍ബോ ചില്‍ഡ്രണ്‍ മെഡികെയര്‍ ഐപിഒയ്ക്ക് ശേഷം വ്യാപാരത്തിനെത്തിയപ്പോള്‍ കനത്ത വിലയിടിവ് നേരിട്ടു. ബിഎസ്ഇയില്‍ ഓഹരി ലിസ്റ്റ് ചെയ്തത് 506 രൂപയ്ക്കാണ്. ഇത് ഇഷ്യു വിലയായ 542 നെക്കാള്‍ 6.6 ശതമാനം കുറവാണ്.

ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ പിന്തുണയുള്ള കമ്പനിയുടെ ഐപിഒയില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് വിഭാഗത്തില്‍ 12.43 മടങ്ങ് അപേക്ഷകള്‍ ലഭിച്ചിരുന്നു. എന്നാല്‍ റീട്ടെയില്‍, സ്ഥാപന ഇതര നിക്ഷേപകര്‍ എന്നീ വിഭാഗങ്ങളില്‍ അപേക്ഷകരുടെ പ്രതികരണം തണുത്തതായിരുന്നു.

1999ല്‍ ഹൈദരാബാദില്‍ ആരംഭിച്ച കമ്പനിയ്ക്ക് 44 ആശുപത്രികളും മൂന്നു ക്ലിനിക്കുകളുമായി ആറ് നഗരങ്ങളില്‍ സാന്നിധ്യമുണ്ട്. ഇവയിലെല്ലാമായി 1,500 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കമ്പനി ഐപിഒയിലൂടെ 1,580.82 കോടി രൂപ സമാഹരിച്ചിരുന്നു. "ഓഹരിയുടെ ദുര്‍ബലമായ വ്യാപാരത്തിന് കാരണം വിപണിയിലെ ചാഞ്ചാട്ടങ്ങളും, ആശുപത്രി മേഖലയില്‍ നിക്ഷേപകര്‍ക്കുള്ള താത്പര്യം കുറഞ്ഞതുമാണ്. സവിശേഷ സ്വഭാവമുള്ള ബിസിനസാണ് കമ്പനിയുടേത്. ഇതിന് വിദഗ്ധ മാനേജ്‌മെന്റും, മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളെ തിരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനും നിലനിര്‍ത്താനുമുള്ള കഴിവുമുണ്ട്. എന്നാല്‍ ആരോഗ്യ മേഖല വലിയ കിടമത്സരം നേരിടുന്ന വിഭാഗമാണ്. ഇതിനെ ലാഭത്തിലേക്ക് എത്തിക്കാന്‍ ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമേ കഴിയൂ," സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് റിസര്‍ച്ച് ഹെഡ് സന്തോഷ് മീണ പറഞ്ഞു.

ഓഹരി ഇന്ന് അവസാനിച്ചത് 450.10 രൂപയിലാണ്. ഇത് ഇഷ്യു വിലയേക്കാള്‍ 16.96 ശതമാനം താഴ്ച്ചയിലാണ്.

Tags:    

Similar News