വിപണി ഉണർന്നു: സെന്‍സെക്‌സ് 295 പോയിന്റ് നേട്ടത്തിൽ, നിഫ്റ്റി 16,376 ൽ

മുംബൈ: രണ്ടു ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം ഓഹരി വിപണി തിരിച്ചു വരുന്നു. തുടക്കത്തിൽ സെന്‍സെക്‌സ് 173 പോയിന്റ് ഉയര്‍ന്നെങ്കിലും പിന്നീട് ഇടിഞ്ഞു. നിഫ്റ്റി 16,300 ന് താഴെയെത്തി. എന്നാൽ, ഇപ്പോൾ (12:10 pm) സെന്‍സെക്‌സ് 295 പോയിന്റ് ഉയര്‍ന്ന് 54,766 ലേക്ക് എത്തി. നിഫ്റ്റി 74 പോയിന്റ് ഉയര്‍ന്ന് 16,376 ലും. ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 173.39 പോയിന്റ് ഉയര്‍ന്ന് 54,644.06 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 50.65 പോയിന്റ് ഉയര്‍ന്ന് 16,352.50 ലും. വളരെ അസ്ഥിരമായ വ്യാപാരത്തില്‍ […]

Update: 2022-05-10 01:17 GMT

മുംബൈ: രണ്ടു ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം ഓഹരി വിപണി തിരിച്ചു വരുന്നു. തുടക്കത്തിൽ സെന്‍സെക്‌സ് 173 പോയിന്റ് ഉയര്‍ന്നെങ്കിലും പിന്നീട് ഇടിഞ്ഞു. നിഫ്റ്റി 16,300 ന് താഴെയെത്തി.

എന്നാൽ, ഇപ്പോൾ (12:10 pm) സെന്‍സെക്‌സ് 295 പോയിന്റ് ഉയര്‍ന്ന് 54,766 ലേക്ക് എത്തി. നിഫ്റ്റി 74 പോയിന്റ് ഉയര്‍ന്ന് 16,376 ലും.

ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 173.39 പോയിന്റ് ഉയര്‍ന്ന് 54,644.06 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 50.65 പോയിന്റ് ഉയര്‍ന്ന് 16,352.50 ലും. വളരെ അസ്ഥിരമായ വ്യാപാരത്തില്‍ ഇരു സൂചികകളും പിന്നീട് ഇടിവ് കാണിച്ചു.

ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലീവര്‍, അള്‍ട്രാടെക് സിമെന്റ്, ഭാരതി എയര്‍ടെല്‍, മാരുതി, എം ആന്‍ഡ് എം, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. മറുവശത്ത്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ എന്നീ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

"നാസ്ഡാക്, എസ് ആന്‍ഡ് പി 500 എന്നിവയുടെ പ്രകടനം മോശമാണ്. യുഎസ് മാതൃ വിപണി ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. യൂറോപ്യന്‍ വിപണിയും യുഎസ് വിപണിയോട് ചേര്‍ന്നാണ് നീങ്ങുന്നത്. താരതമ്യേന, ഇന്ത്യന്‍ വിപണിയാണ് മികച്ച പ്രകടനം നടത്തുന്നത്. സ്ഥിരമായി വാങ്ങല്‍ നടത്തുന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കും, റീട്ടെയില്‍ നിക്ഷേപകര്‍ക്കുമാണ് നന്ദി പറയേണ്ടത്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഹോംകോംഗ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് മാത്രമാണ് നേരിയ നേട്ടം കാണിക്കുന്നത്. അമേരിക്കന്‍ വിപണികളും ഇന്നലെ കനത്ത നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില 1.99 ശതമാനം താഴ്ന്ന് ബാരലിന് 103.88 ഡോളറായി. ഓഹരി വിപണിയിലെ വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,361.180 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.

"വാള്‍സ്ട്രീറ്റ് ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്നലെ ഇടിഞ്ഞത്. വിപണി നിലവില്‍ ഉയര്‍ന്ന പലിശ നിരക്കിന്റെ ആഘാതത്തിലാണ്. ആഗോള ഓഹരികളുടെ ഇടിവിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും ചില സമ്മര്‍ദ്ദങ്ങള്‍ നേരിട്ടേക്കാം. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്ക്, ഷാങ്ഹായിലെ കൊവിഡ്-19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്നിവയുടെ ഫലമായുള്ള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതിയിലാണ് ഏഷ്യന്‍ വിപണികള്‍ വ്യാപാരം നടത്തുന്നത്," ഹേം സെക്യൂരിറ്റീസ് പിഎംഎസ് മേധാവി മോഹിത് നിഗം പറഞ്ഞു.
ഇന്നലെ, സെന്‍സെക്‌സ് 364.91 പോയിന്റ് ഇടിഞ്ഞ് 54,470.67 ലും, നിഫ്റ്റി 109.40 പോയിന്റ് ഇടിഞ്ഞ് 16,301.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News