പണപ്പെരുപ്പ ഭീതി വിപണിയില്‍ പിടിമുറുക്കുന്നു

അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വന്നതിന്റെ ആഘാതത്തില്‍ ഏഷ്യയിലെ എല്ലാ വിപണികളും ഇന്ന് വന്‍ നഷ്ടത്തിലാണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് അമേരിക്കയില്‍ 8.3 ശതമാനമാണ്. ഇത് നാല്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിനോടടുത്ത് ഇപ്പോഴും നിലനില്‍ക്കുന്നു. അതിനാല്‍ ഫെഡിന്റെ നിരക്കുയര്‍ത്തല്‍ ഉടനടി ഉണ്ടാകുമെന്ന് വിപണി ഭയപ്പെടുന്നു. പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സും, തൊഴിലില്ലായ്മ കണക്കുകളും ഇന്ന് വൈകിട്ടോടെ പുറത്തു വരും. ഇത് സമ്പദ്ഘടനയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം ലഭിക്കാന്‍ സഹായിക്കും. ഡൗ […]

Update: 2022-05-11 22:16 GMT

അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വന്നതിന്റെ ആഘാതത്തില്‍ ഏഷ്യയിലെ എല്ലാ വിപണികളും ഇന്ന് വന്‍ നഷ്ടത്തിലാണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് അമേരിക്കയില്‍ 8.3 ശതമാനമാണ്.

ഇത് നാല്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിനോടടുത്ത് ഇപ്പോഴും നിലനില്‍ക്കുന്നു. അതിനാല്‍ ഫെഡിന്റെ നിരക്കുയര്‍ത്തല്‍ ഉടനടി ഉണ്ടാകുമെന്ന് വിപണി ഭയപ്പെടുന്നു. പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സും, തൊഴിലില്ലായ്മ കണക്കുകളും ഇന്ന് വൈകിട്ടോടെ പുറത്തു വരും. ഇത് സമ്പദ്ഘടനയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ഒരു ചിത്രം ലഭിക്കാന്‍ സഹായിക്കും. ഡൗ ജോണ്‍സ് ഇന്നലെ 1.02 ശതമാനം ഇടിഞ്ഞു. എസ് ആന്‍ഡ് പി 500 1.65 ശതമാനവും, ടെക്‌നോളജി ഓഹരികള്‍ക്ക് മേല്‍ക്കൈയ്യുള്ള നാസ്ഡാക് 3.18 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികള്‍
സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്ന് രാവിലെ 8.05 ന് 215 പോയിന്റ് (1.33 ശതമാനം) നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടോക്കിയോയിലെ നിക്കി 1.02 ശതമാനം നഷ്ടം കാണിക്കുന്നുണ്ട്. ഹോംകോംഗിലെ ഹാങ് സെങ് സൂചിക 1.5 ശതമാനം നഷ്ടത്തിലും, കൊറിയിയലെ കോസ്പി 0.34 ശതമാനവും നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

പണപ്പെരുപ്പത്തിന്റെ സ്വാധീനം
ഇന്ത്യന്‍ വിപണിയെയും ഈ ട്രെന്‍ഡ് സ്വാധീനിച്ചേക്കാം. ആഭ്യന്തര പണപ്പെരുപ്പ കണക്കുകളും ഇന്ന് പുറത്തു വരാന്‍ ഇരിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍ പണപ്പെരുപ്പ നിരക്കില്‍ ഒട്ടും കുറവു വരാനിടയില്ല. അതിനാല്‍, ആര്‍ബിഐയുടെ ഇടപെടലും വരും ദിവസങ്ങളില്‍ അനിവാര്യമായി വന്നേക്കും. ഇതിനു പുറമെstock, വ്യവസായ ഉത്പാദന കണക്കുകളും ഇന്ന് പുറത്തുവരും. വിപണിക്ക് ഈ രണ്ട് ഘടകങ്ങളും വലിയ പ്രതീക്ഷ നല്‍കുന്നില്ല. അതിനാല്‍, വിപണിയില്‍ ഒരു മുന്നേറ്റം ഇന്ന് പ്രതീക്ഷിക്കാനാകില്ല.

ക്രൂഡോയില്‍
ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഒരല്‍പം താഴ്ന്നു നില്‍ക്കുന്നത് ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. രൂപ ഇന്നലെ 10 പൈസ ഉയര്‍ന്ന് 77.24 ലാണ് അവസാനിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍, എന്‍എസ്ഡിഎല്‍ കണക്കു പ്രകാരം, ഇന്നലെ 3,476 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍, എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, 4,181 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

കമ്പനി ഫലങ്ങള്‍
ആദിത്യ ബിര്‍ള കാപിറ്റല്‍, ടാറ്റ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി, അപ്പോളോ ടയേഴ്‌സ്, ജിഎസ്പിഎല്‍, ഇക്ര, ജെ ആന്‍ഡ് കെ ബാങ്ക്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവയുടെ ഫലങ്ങളാണ് പ്രധാനമായും വിപണി ഇന്ന് ഉറ്റു നോക്കുന്നത്. ഇതുവരെയുള്ള കമ്പനി ഫലങ്ങള്‍ ഏറെക്കുറെ ആശാവഹമായിരുന്നു. എന്നാല്‍, വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം കാരണം റിസ്‌ക് കൂടുതലുള്ള സ്‌മോള്‍ കാപ്, മിഡ് കാപ് ഓഹരികളില്‍ നിന്നും നിക്ഷേപകര്‍ കൂട്ടത്തോടെ അകന്നു നില്‍ക്കുകയാണ്. ഇത് വിപണിയുടെ തിരിച്ചുവരവിന് ഒരു തടസമാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,740 രൂപ (മേയ് 11)
ഒരു ഡോളറിന് 77.20 രൂപ (മേയ് 12)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.56 ഡോളര്‍ (8.20 am)
ഒരു ബിറ്റ് കോയിന്റെ വില 24,10,253 രൂപ (8.20 am)

Tags:    

Similar News