സെൻസെക്സ് 1,000 പോയിന്റ് തകർച്ചയിൽ, നിഫ്റ്റി 300 പോയിന്റും
മുംബൈ: അഞ്ചാം ദിവസവും വിപണിയിൽ കനത്ത വീഴ്ച്ച. ആഗോള വിപണികളിലെ മോശം പ്രവണതകളും, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വില്‍പ്പന തുടരുന്നതും വിപണി തകർച്ചയ്ക്ക് കാരണമായി. രാവിലെ 11:45 ഓടെ, സെന്‍സെക്‌സ് 956 പോയിന്റ് താഴ്ന്ന് 53,131 ലെത്തി. നിഫ്റ്റി 300 പോയിന്റ് താഴ്ന്ന് 15,866 ലും എത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ 2 ശതമാനം താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളുടെ വില്‍പ്പനയെ തുടര്‍ന്ന് ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 817 […]
മുംബൈ: അഞ്ചാം ദിവസവും വിപണിയിൽ കനത്ത വീഴ്ച്ച. ആഗോള വിപണികളിലെ മോശം പ്രവണതകളും, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വില്‍പ്പന തുടരുന്നതും വിപണി തകർച്ചയ്ക്ക് കാരണമായി.
രാവിലെ 11:45 ഓടെ, സെന്‍സെക്‌സ് 956 പോയിന്റ് താഴ്ന്ന് 53,131 ലെത്തി. നിഫ്റ്റി 300 പോയിന്റ് താഴ്ന്ന് 15,866 ലും എത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ 2 ശതമാനം താഴ്ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളുടെ വില്‍പ്പനയെ തുടര്‍ന്ന് ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 817 പോയിന്റ് ഇടിഞ്ഞിരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 816.78 പോയിന്റ് താഴ്ന്ന് 53,271.61 ലേക്കും, നിഫ്റ്റി 234.05 പോയിന്റ് താഴ്ന്ന് 15,933.05 ലേക്കും എത്തി.
അള്‍ട്രടെക് സിമെന്റ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എം ആന്‍ഡ് എം, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
മറുവശത്ത്, പവര്‍ഗ്രിഡിന്റെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോംഗ്, സിയോള്‍ എന്നിവയും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് മാത്രമാണ് നേരിയ നേട്ടത്തില്‍.
അമേരിക്കന്‍ വിപണികളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"അമേരിക്കയിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് പുറത്തു വന്നതിനെത്തുടര്‍ന്ന് ഏഷ്യയിലെ വിപണികള്‍ ഇന്ന് നഷ്ടത്തിലാണ്. കര്‍ശനമായ പണനയ നിലപാടുകള്‍ പിന്തുടരാന്‍ അമേരിക്കന്‍ ഫെഡിനെ ഇത് പ്രേരിപ്പിക്കും. ഇത് വാള്‍സ്ട്രീറ്റിനെയും പിന്നോട്ടടിച്ചു," എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ റീട്ടെയില്‍ റിസേര്‍ച്ച് ഹെഡ് ദീപക് ജസാനി പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 1.19 ശതമാനം കുറഞ്ഞ് 106.22 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,609.35 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു. ഇന്നലെ സെന്‍സെക്‌സ് 276.46 പോയിന്റ് താഴ്ന്ന് 54,088.39 ലും, നിഫ്റ്റി 72.95 പോയിന്റ് താഴ്ന്ന് 16,167.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
"നിക്ഷേപകരുടെ പലിശ നിരക്കുയര്‍ത്തലിനെക്കുറിച്ചുള്ള ആശങ്ക തുടരുന്നതും, കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ഭീതിയും, ചൈനയിലെ നിയന്ത്രണങ്ങളും ഇന്ത്യന്‍ വിപണിയെ പ്രക്ഷുബ്ധമക്കുന്നുണ്ട്," ഹേം സെക്യൂരിറ്റീസ് മേധാവി മോഹിത് നിഗം പറഞ്ഞു.
