വിപണികളില്‍ നേട്ടത്തോടെ തുടക്കം, സെന്‍സെക്‌സ് 507 പോയിന്റ് ഉയര്‍ന്നു
മുംബൈ: അമേരിക്കന്‍ വിപണികളിലെ നേട്ടങ്ങളുടെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും. രാവിലെ 11.05 ന് സെന്‍സെക്‌സ് 507 പോയിന്റ് ഉയര്‍ന്ന് 53,301 ലെത്തി. നിഫ്റ്റി 156 പോയിന്റ് ഉയര്‍ന്ന് 15,938 ൽ എത്തിച്ചേർന്നു. അള്‍ട്രാടെക് ഓഹരികൾ 3 ശതമാനം താഴ്ന്നു. തിങ്കളാഴ്ച്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 274 പോയിന്റ് ഉയര്‍ന്നിരുന്നു. നിഫ്റ്റിയും 15,873 വരെ ഉയര്‍ന്നിരുന്നു. റിലയന്‍സും എച്ച്ഡിഎഫ്‌സിയും നേട്ടത്തോടെ വ്യാപാരം തുടങ്ങിയത് വിപണിയില്‍ പോസിറ്റീവ് സൂചനയായി. ബിഎസ്ഇ സെന്‍സെക്‌സ് 273.74 പോയിന്റ് ഉയര്‍ന്ന് 53,067.36 എന്ന നിലയിലാണ് […]
മുംബൈ: അമേരിക്കന്‍ വിപണികളിലെ നേട്ടങ്ങളുടെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും. രാവിലെ 11.05 ന് സെന്‍സെക്‌സ് 507 പോയിന്റ് ഉയര്‍ന്ന് 53,301 ലെത്തി. നിഫ്റ്റി 156 പോയിന്റ് ഉയര്‍ന്ന് 15,938 ൽ എത്തിച്ചേർന്നു. അള്‍ട്രാടെക് ഓഹരികൾ 3 ശതമാനം താഴ്ന്നു.
തിങ്കളാഴ്ച്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 274 പോയിന്റ് ഉയര്‍ന്നിരുന്നു. നിഫ്റ്റിയും 15,873 വരെ ഉയര്‍ന്നിരുന്നു. റിലയന്‍സും എച്ച്ഡിഎഫ്‌സിയും നേട്ടത്തോടെ വ്യാപാരം തുടങ്ങിയത് വിപണിയില്‍ പോസിറ്റീവ് സൂചനയായി. ബിഎസ്ഇ സെന്‍സെക്‌സ് 273.74 പോയിന്റ് ഉയര്‍ന്ന് 53,067.36 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. എന്‍എസ്ഇ നിഫ്റ്റി 91.1 പോയിന്റ് ഉയര്‍ന്ന് 15,873.25 ലെത്തി.
ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, മാരുതി, ബജാജ് ഫിനാന്‍സ്, എം ആന്‍ഡ് എം, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ മുന്നേറ്റം നടത്തിയത്. എന്നാല്‍ അള്‍ട്രാടെക് സിമന്റ്, ഡോ റെഡ്ഡീസ്, നെസ്ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നിവ നഷ്ടത്തിലാണ് തുടങ്ങിയത്.
ഏഷ്യയിലെ വിപണികള്‍ സമ്മിശ്ര പ്രതികരണത്തിലാണ്. ഹോങ്കോംഗ്, സിയോള്‍, ഷാങ്ഹായ് എന്നിവ നേരിയ തോതില്‍ താഴ്ന്നിട്ടുണ്ട്. എന്നാല്‍, ടോക്കിയോ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തിയത്. അമേരിക്കന്‍ വിപണികള്‍ വെള്ളിയാഴ്ച മികച്ച നേട്ടത്തോടെയാണ് അവസാനിച്ചത്.
"ചൊവ്വാഴ്ച പുറത്തുവരാന്‍ പോകുന്ന മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാല്‍ വിപണിയിൽ ജാഗ്രത നിലനില്‍ക്കും," മേത്ത ഇക്വിറ്റീസ് വൈസ് പ്രസിഡന്റ് (ഗവേഷണം) പ്രശാന്ത് തപ്സെ പറഞ്ഞു. 3,780.08 കോടി രൂപയുടെ ഓഹരികളാണ് വെള്ളിയാഴ്ച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്.
