അറ്റാദായത്തില്‍ 39 ശതമാനം വളര്‍ച്ച; അബോട്ട് ഇന്ത്യ മുന്നേറി
2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേജര്‍ അബോട്ട് ഇന്ത്യയുടെ അറ്റാദായത്തില്‍ 38.65 ശതമാനം വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 7 ശതമാനത്തോളം ഉയര്‍ന്നു. ഈ കാലയളവില്‍ കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 152.47 കോടി രൂപയില്‍ നിന്ന് 211.41 കോടിയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,111.74 കോടിയില്‍ നിന്ന് 14.78 ശതമാനം വര്‍ധിച്ച് 1,276.07 കോടി രൂപയായി. 2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ ഓഹരി ഒന്നിന് […]
2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേജര്‍ അബോട്ട് ഇന്ത്യയുടെ അറ്റാദായത്തില്‍ 38.65 ശതമാനം വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 7 ശതമാനത്തോളം ഉയര്‍ന്നു. ഈ കാലയളവില്‍ കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം 152.47 കോടി രൂപയില്‍ നിന്ന് 211.41 കോടിയായി ഉയര്‍ന്നു.
കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,111.74 കോടിയില്‍ നിന്ന് 14.78 ശതമാനം വര്‍ധിച്ച് 1,276.07 കോടി രൂപയായി. 2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തില്‍ ഓഹരി ഒന്നിന് 145 രൂപ അന്തിമ ലാഭവിഹിതവും, 130 രൂപ പ്രത്യേക ലാഭവിഹിതവും നല്‍കുന്നതിന് ഓഹരി ഉടമകളുടെ അംഗീകാരം തേടുന്നതിനായി ഓഗസ്റ്റ് 10 ന് കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ചേരുമെന്ന് അബോട്ട് ഇന്ത്യ അറിയിച്ച തിനെത്തുടര്‍ന്ന് നിക്ഷേപകരും താത്പര്യത്തിലാണ്.