അറ്റാദായത്തിൽ ഇടിവ്, ഹിമത് സിംഗ ഓഹരികൾ താഴ്ന്നു

വിപണിയിൽ ഇന്ന് ഹിമത് സിംഗ ഓഹരികളുടെ വിലയിടിഞ്ഞു. മാർച്ച്പാദ അറ്റാദായത്തിൽ 78.6 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഓഹരിവില കുറഞ്ഞത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 8 കോടി രൂപയായി. കഴിഞ്ഞ വർഷം മാർച്ച് പാദത്തിൽ ഇത് 37.57 കോടി രൂപയായിരുന്നു. അസംസ്കൃത വസ്തുക്കളിലും, ഊർജ, വിതരണ ശൃംഖലകളിലും പണപ്പെരുപ്പം മൂലം വലിയ ആഘാതമാണ് ഉണ്ടായത്. ഇത് 2022 സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭത്തെ സാരമായി ബാധിച്ചു. ബിഎസ്ഇ യിൽ 114.05 രൂപ വരെ താഴ്ന്ന […]

Update: 2022-05-31 09:13 GMT

വിപണിയിൽ ഇന്ന് ഹിമത് സിംഗ ഓഹരികളുടെ വിലയിടിഞ്ഞു. മാർച്ച്പാദ അറ്റാദായത്തിൽ 78.6 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഓഹരിവില കുറഞ്ഞത്. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 8 കോടി രൂപയായി. കഴിഞ്ഞ വർഷം മാർച്ച് പാദത്തിൽ ഇത് 37.57 കോടി രൂപയായിരുന്നു. അസംസ്കൃത വസ്തുക്കളിലും, ഊർജ, വിതരണ ശൃംഖലകളിലും പണപ്പെരുപ്പം മൂലം വലിയ ആഘാതമാണ് ഉണ്ടായത്. ഇത് 2022 സാമ്പത്തിക വർഷത്തെ പ്രവർത്തന ലാഭത്തെ സാരമായി ബാധിച്ചു.

ബിഎസ്ഇ യിൽ 114.05 രൂപ വരെ താഴ്ന്ന ഹിമത് സിംഗയുടെ ഓഹരികൾ 7 ശതമാനം ഇടിഞ്ഞു 118.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മാനേജ്മെ​ന്റ് അവലോകനത്തിലും പണപ്പെരുപ്പം മൂലമുണ്ടായ സമ്മർദ്ദങ്ങൾ
അം​ഗീകരിച്ചത് നിക്ഷേപകരെ കൂടുതൽ ആശങ്കയിലാഴ്ത്തി. സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ, എല്ലാ പ്ളാ​ന്റുകളിലേയും ഉൽപ്പാദനശേഷി ഉപയോഗം സ്ഥിരമായി നിന്നിരുന്നു. എന്നാൽ, സമീപ ഭാവിയിൽ, പണപ്പെരുപ്പവും വിതരണ മേഖലയിലെ തടസ്സങ്ങളും ഉത്പന്നങ്ങളുടെ ആഗോള ഡിമാന്റിൽ ആഘാതമുണ്ടാക്കുമെന്നതിനാൽ കപ്പാസിറ്റി വിനിയോഗത്തിന്റെ തോത് കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.

ഈ സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം മൂലം പ്രവർത്തന ലാഭം സമ്മർദ്ദത്തിലായിരുന്നു. ഉത്പന്നങ്ങൾക്കുള്ള ഡിമാൻഡ്, പണപ്പെരുപ്പം എന്നിവയിൽ ഞങ്ങൾ വെല്ലുവിളികൾ കാണുന്നു. അതിനാൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വില നിർണ്ണയത്തിലും, ചെലവ് കുറയ്ക്കുന്നതിലുമാണ്. കൂടാതെ, പ്രധാന മേഖലകളിലുടനീളം വിപണി വിഹിതം വർധിപ്പിക്കാനും ശ്രദ്ധിക്കുന്നുണ്ട്, ഹിമത് സിംഗ സെയ്‌ഡ് മാനേജിങ് ഡയറക്ടർ & ഗ്രൂപ്പ് സിഇഒ ശ്രീകാന്ത് ഹിമത് സിംഗ അറിയിച്ചു.

Tags:    

Similar News