കെഎന്‍ആര്‍ കണ്‍സ്ട്രക്ഷൻ ഓഹരികള്‍ക്ക് വന്‍ ഡിമാ​ന്റ്

2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ശക്തമായ വളര്‍ച്ചയെത്തുടര്‍ന്ന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്റെ ഓഹരികൾ വ്യാപാരികൾ വന്‍തോതില്‍ വാങ്ങി. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ അറ്റാദായം 48.57 ശതമാനം വര്‍ധിച്ച് 140.69 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 94.69 കോടി രൂപയായിരുന്നു. ബിഎസ്ഇ യില്‍ ഇന്‍ട്രാ-ഡേ ട്രേഡില്‍ 270 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം ഓഹരികൾ 6.52 ശതമാനം ഉയര്‍ന്ന് 259.80 രൂപയിലെത്തി. എല്ലാ സെഗ്മെന്റുകളിലും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുന്ന കമ്പനിയുടെ എബിറ്റ്ഡ 2022 മാര്‍ച്ച്പാദത്തില്‍ 26 ശതമാനം […]

Update: 2022-05-31 08:45 GMT

2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ശക്തമായ വളര്‍ച്ചയെത്തുടര്‍ന്ന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്റെ ഓഹരികൾ വ്യാപാരികൾ വന്‍തോതില്‍ വാങ്ങി. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ അറ്റാദായം 48.57 ശതമാനം വര്‍ധിച്ച് 140.69 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 94.69 കോടി രൂപയായിരുന്നു.

ബിഎസ്ഇ യില്‍ ഇന്‍ട്രാ-ഡേ ട്രേഡില്‍ 270 രൂപ എന്ന ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം ഓഹരികൾ 6.52 ശതമാനം ഉയര്‍ന്ന് 259.80 രൂപയിലെത്തി. എല്ലാ സെഗ്മെന്റുകളിലും ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുന്ന കമ്പനിയുടെ എബിറ്റ്ഡ 2022 മാര്‍ച്ച്പാദത്തില്‍ 26 ശതമാനം വര്‍ധിച്ച് 278.86 കോടി രൂപയായി. 296 ബേസിസ് പോയിന്റ് വര്‍ധിച്ച് എബിറ്റ്ഡ മാര്‍ജിന്‍ 25.3 ശതമാനത്തിലെത്തി.

മാര്‍ച്ച് 31ലെ കണക്കനുസരിച്ച്, കെഎന്‍ആറിന്റെ മൊത്തം ഓര്‍ഡര്‍ ബുക്ക് 9,000 കോടി രൂപയാണ്. ഇതില്‍ 6,790 കോടി രൂപ റോഡ് മേഖലയില്‍ നിന്നും 2,209 കോടി രൂപ ജലസേചന മേഖലയില്‍ നിന്നുമാണ്.

Tags:    

Similar News