ഗ്രീവ്‌സ് ഇലക്ട്രിക്ക് മൊബിലിറ്റിയിൽ സൗദി നിക്ഷേപം, ഓഹരികളിൽ വൻ വർദ്ധന

ഗ്രീവ്‌സ് കോട്ടണിന്റെ ഓഹരികള്‍ ഇന്ന് 13.69 ശതമാനം ഉയര്‍ന്നു. സൗദി അറേബ്യ ആസ്ഥാനമായ അബ്ദൂള്‍ ലത്തീഫ് ജമീല്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഗ്രീവ്‌സിന്റെ വൈദ്യുത വാഹന നിര്‍മ്മാണ വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക്ക് മൊബിലിറ്റിയിൽ (ജിഇഎംപിഎല്‍) നിക്ഷേപം നടത്താന്‍ ധാരണയായതോടെയാണ് കമ്പനിയുടെ ഓഹരി വില വര്‍ധിച്ചത്. ഉടമ്പടി പ്രകാരം, അബ്ദുള്‍ ലത്തീഫ് ജമീല്‍ ഇന്റര്‍നാഷണല്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ജിഇഎംപിഎല്ലിലെ 35.8 ശതമാനം ഓഹരികള്‍ (68.35 ലക്ഷം ഓഹരികള്‍) സ്വന്തമാക്കും. മാത്രമല്ല, നിര്‍ദ്ദിഷ്ട നിക്ഷേപം പൂര്‍ത്തീകരിച്ച് 12 […]

Update: 2022-06-02 09:28 GMT

ഗ്രീവ്‌സ് കോട്ടണിന്റെ ഓഹരികള്‍ ഇന്ന് 13.69 ശതമാനം ഉയര്‍ന്നു. സൗദി അറേബ്യ ആസ്ഥാനമായ അബ്ദൂള്‍ ലത്തീഫ് ജമീല്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഗ്രീവ്‌സിന്റെ വൈദ്യുത വാഹന നിര്‍മ്മാണ വിഭാഗമായ ഗ്രീവ്‌സ് ഇലക്ട്രിക്ക് മൊബിലിറ്റിയിൽ (ജിഇഎംപിഎല്‍) നിക്ഷേപം നടത്താന്‍ ധാരണയായതോടെയാണ് കമ്പനിയുടെ ഓഹരി വില വര്‍ധിച്ചത്.

ഉടമ്പടി പ്രകാരം, അബ്ദുള്‍ ലത്തീഫ് ജമീല്‍ ഇന്റര്‍നാഷണല്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ജിഇഎംപിഎല്ലിലെ 35.8 ശതമാനം ഓഹരികള്‍ (68.35 ലക്ഷം ഓഹരികള്‍) സ്വന്തമാക്കും. മാത്രമല്ല, നിര്‍ദ്ദിഷ്ട നിക്ഷേപം പൂര്‍ത്തീകരിച്ച് 12 മാസത്തിനുള്ളില്‍ ജിഇഎംപിഎല്ലിലേക്ക് 70 മില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കുവാൻ അബ്ദുള്‍ ലത്തീഫ് ഇന്റര്‍നാഷണലിന് സാധിക്കും.
എന്നിരുന്നാലും, ജിഇഎംപിഎല്ലില്‍ 61.38 ശതമാനം ഓഹരി ഗ്രീവ്‌സ് കോട്ടണി​ന്റേതായിരിക്കുമെന്നും, ഇത് കമ്പനിയുടെ ഉപസ്ഥാപനമായി തുടരുമെന്നും അവർ വ്യക്തമാക്കി. ഇന്ന് ബിഎസ്ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രീവ്‌സ് കോട്ടണിന്റെ ഓഹരി വില 165 രൂപയിലെത്തി.

Tags:    

Similar News