എസ്സാര്‍ പവര്‍ പ്രോജക്ട് ഏറ്റെടുക്കൽ അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ക്ക് ഉണര്‍വ്വായി

അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ക്ക് ഇന്ന് വലിയ പ്രിയമായിരുന്നു. എസ്സാര്‍ പവര്‍ ട്രാന്‍സ്മിഷന്റെ പ്രവര്‍ത്തനത്തിലിരിക്കുന്ന ട്രാന്‍സ്മിഷന്‍ പദ്ധതി 1,913 കോടി രൂപയ്ക്ക് ഏറ്റെടുത്തതിനെ തുടര്‍ന്നാണിത്. ഈ തീരുമാനം പ്രഖ്യാപിച്ചത് വെള്ളിയാഴ്ച്ച ഓഹരി വിപണി സമയം കഴിഞ്ഞാണ്. ഇൗ ഏറ്റെടുക്കല്‍ അദാനി ട്രാന്‍സ്മിഷന്റെ മൂല്യ വര്‍ധിത വളര്‍ച്ചാ തന്ത്രങ്ങളുടെ ഭാഗമാണ്. ഈ ഏറ്റെടുക്കലിന് ശേഷം അദാനി ട്രാന്‍സ്മിഷന്റെ മൊത്തം നെറ്റ്‌വര്‍ക്ക് 19,468 സര്‍ക്യൂട്ട് കിലോമീറ്ററാകും. ഇതില്‍ 14,952 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമവും, 4,516 കിലോമീറ്റര്‍ നിര്‍മ്മാണത്തിലിരിക്കുന്നതുമാണ്. കമ്പനിയുടെ ഓഹരി വ്യാപാരത്തിനിടയില്‍ 1.93 […]

Update: 2022-06-06 09:34 GMT

അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ക്ക് ഇന്ന് വലിയ പ്രിയമായിരുന്നു. എസ്സാര്‍ പവര്‍ ട്രാന്‍സ്മിഷന്റെ പ്രവര്‍ത്തനത്തിലിരിക്കുന്ന ട്രാന്‍സ്മിഷന്‍ പദ്ധതി 1,913 കോടി രൂപയ്ക്ക് ഏറ്റെടുത്തതിനെ തുടര്‍ന്നാണിത്. ഈ തീരുമാനം പ്രഖ്യാപിച്ചത് വെള്ളിയാഴ്ച്ച ഓഹരി വിപണി സമയം കഴിഞ്ഞാണ്. ഇൗ ഏറ്റെടുക്കല്‍ അദാനി ട്രാന്‍സ്മിഷന്റെ മൂല്യ വര്‍ധിത വളര്‍ച്ചാ തന്ത്രങ്ങളുടെ ഭാഗമാണ്. ഈ ഏറ്റെടുക്കലിന് ശേഷം അദാനി ട്രാന്‍സ്മിഷന്റെ മൊത്തം നെറ്റ്‌വര്‍ക്ക് 19,468 സര്‍ക്യൂട്ട് കിലോമീറ്ററാകും. ഇതില്‍ 14,952 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമവും, 4,516 കിലോമീറ്റര്‍ നിര്‍മ്മാണത്തിലിരിക്കുന്നതുമാണ്. കമ്പനിയുടെ ഓഹരി വ്യാപാരത്തിനിടയില്‍ 1.93 ശതമാനം ഉയര്‍ന്ന് 2,029.65 രൂപയില്‍ എത്തിയിരുന്നു. ഒടുവില്‍ 2.76 ശതമാനം നേട്ടത്തില്‍ 2,006.85 രൂപയില്‍ ക്ലോസ് ചെയ്തു.

Tags:    

Similar News