പൂനവാല ഫിന്‍കോര്‍പിന്റെ 120 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു

 പൂനവാല ഫിന്‍കോര്‍പിലെ 120 കോടി രൂപയുടെ ഓഹരികള്‍ രണ്ട് വ്യക്തികൾ ഓപ്പൺ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. ബിഎസ്ഇല്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സഞ്ജയ് ചമ്രിയയും, മായങ്ക് പോഡാറുമാണ് പൂനവാല ഫിന്‍കോര്‍പിലെ 52,48,581 ഓഹരികള്‍ ഒരു ഓഹരിക്ക് 229 രൂപ വിലയില്‍ 120.19 കോടി രൂപയ്ക്ക് വിറ്റഴിച്ചത്. ഇപ്പോള്‍ പൂനവാല ഫിന്‍കോര്‍പ് എന്നറിയപ്പെടുന്ന മാഗ്മ  ഫിന്‍കോർപ്പിൻറെ വൈസ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായിരുന്നു ചമ്രിയ. മായങ്ക പോഡാര്‍ കമ്പനിയുടെ മുന്‍ ചെയര്‍മാനുമാണ്. സെലിക്ക വെഞ്ച്വേഴ്‌സ്, മൈക്രോഫേം കാപിറ്റല്‍ എന്നിവരാണ് […]

Update: 2022-06-17 23:40 GMT
പൂനവാല ഫിന്‍കോര്‍പിലെ 120 കോടി രൂപയുടെ ഓഹരികള്‍ രണ്ട് വ്യക്തികൾ ഓപ്പൺ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു.
ബിഎസ്ഇല്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സഞ്ജയ് ചമ്രിയയും, മായങ്ക് പോഡാറുമാണ് പൂനവാല ഫിന്‍കോര്‍പിലെ 52,48,581 ഓഹരികള്‍ ഒരു ഓഹരിക്ക് 229 രൂപ വിലയില്‍ 120.19 കോടി രൂപയ്ക്ക് വിറ്റഴിച്ചത്.
ഇപ്പോള്‍ പൂനവാല ഫിന്‍കോര്‍പ് എന്നറിയപ്പെടുന്ന മാഗ്മ ഫിന്‍കോർപ്പിൻറെ വൈസ് ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായിരുന്നു ചമ്രിയ. മായങ്ക പോഡാര്‍ കമ്പനിയുടെ മുന്‍ ചെയര്‍മാനുമാണ്.
സെലിക്ക വെഞ്ച്വേഴ്‌സ്, മൈക്രോഫേം കാപിറ്റല്‍ എന്നിവരാണ് ഇരുവരും വിറ്റഴിച്ച ഓഹരികള്‍ വാങ്ങിയത്. പൂനവാല ഫിന്‍കോര്‍പ്പിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 0.11 ശതമാനം ഉയര്‍ന്ന് 227.20 രൂപയിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയില്‍ ലഭ്യമായ ഡാറ്റ പ്രകാരം, 2022 മാര്‍ച്ച് വരെ ചമ്രിയയ്ക്കും പോഡാറിനും കമ്പനിയില്‍ 2.33 ശതമാനം വീതം ഓഹരിക പങ്കാളിത്തമുണ്ട്.
മറ്റൊരു ഇടപാടില്‍, എലിവേഷന്‍ ക്യാപിറ്റല്‍ വി, ഓട്ടോ അനുബന്ധ ഘടകങ്ങളുടെ നിര്‍മ്മാതാക്കളായ ഫീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 4.83 ലക്ഷം ഓഹരികള്‍ 49 കോടി രൂപയ്ക്ക് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വിറ്റു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലഭ്യമായ ബള്‍ക്ക് ഡീല്‍ ഡാറ്റ അനുസരിച്ച്, എലിവേഷന്‍ ക്യാപിറ്റല്‍ വി എഫ്ഐഐ ഹോള്‍ഡിംഗ്‌സ് 4,83,667 ഓഹരികള്‍ ഒരു ഓഹരിക്ക് 1,020 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്.
സേജ വണ്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ്, സേജ് വണ്‍ ഫ്‌ളാഗ്ഷിപ് ഗ്രോത്ത് 2 ഫണ്ട് എന്നിവയാണ് ഒരു ഓഹരിക്ക് 1,019.64 രൂപ മുതല്‍ 1,020 രൂപ വരെ വിലയില്‍ 3,80,120 ഓഹരികള്‍ വാങ്ങിയത്.
എന്‍എസ്ഇയില്‍ ഫിം ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 12.26 ശതമാനം ഉയര്‍ന്ന് 1,132 രൂപയിലാണ് ക്ലോസ് ചെയ്തത്.
Tags:    

Similar News