രണ്ട് ദിവസത്തെ നേട്ടം, നിക്ഷേപരുടെ ആസ്തി 5 ലക്ഷം കോടി ഉയര്‍ന്നു

ഡെല്‍ഹി: ആഗോള വിപണിയിലെ പോസ്റ്റീവ് ട്രെന്‍ഡിന്റെ പിന്‍ബലത്തില്‍ രണ്ടു ദിവസമായി വിപണി നേട്ടത്തിലായതോടെ നിക്ഷേപകരുടെ സമ്പത്ത് ഉയര്‍ന്ന് അഞ്ച് ലക്ഷം കോടി രൂപയായി. വ്യാഴാഴ്ച്ച സെന്‍സെക്‌സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ലും, വെള്ളിയാഴ്ച്ച 462.26 പോയിന്റ് ഉയര്‍ന്ന് 52,727.98 ലും എത്തിയിരുന്നു. വിപണിയുടെ ഈ ഉയര്‍ച്ച പിന്തുടര്‍ന്ന്  ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം രണ്ടു ദിവസം കൊണ്ട് 5,06,975.56 കോടി രൂപയില്‍ നിന്നും 2,42,27,901.56 കോടി രൂപയായി ഉയര്‍ന്നു. 'സ്ഥിരതയാര്‍ന്ന ആഗോള സൂചനകളാല്‍ തുടര്‍ച്ചയായ […]

Update: 2022-06-25 00:02 GMT
ഡെല്‍ഹി: ആഗോള വിപണിയിലെ പോസ്റ്റീവ് ട്രെന്‍ഡിന്റെ പിന്‍ബലത്തില്‍ രണ്ടു ദിവസമായി വിപണി നേട്ടത്തിലായതോടെ നിക്ഷേപകരുടെ സമ്പത്ത് ഉയര്‍ന്ന് അഞ്ച് ലക്ഷം കോടി രൂപയായി.
വ്യാഴാഴ്ച്ച സെന്‍സെക്‌സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ലും, വെള്ളിയാഴ്ച്ച 462.26 പോയിന്റ് ഉയര്‍ന്ന് 52,727.98 ലും എത്തിയിരുന്നു. വിപണിയുടെ ഈ ഉയര്‍ച്ച പിന്തുടര്‍ന്ന് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം രണ്ടു ദിവസം കൊണ്ട് 5,06,975.56 കോടി രൂപയില്‍ നിന്നും 2,42,27,901.56 കോടി രൂപയായി ഉയര്‍ന്നു.
'സ്ഥിരതയാര്‍ന്ന ആഗോള സൂചനകളാല്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും വിപണികള്‍ ഉയര്‍ന്ന നിലയിലാണ്. ഒരു ഗാപ് അപ് ഓപ്പണിംഗിനു ശേഷം, ബെഞ്ച്മാര്‍ക്ക് ഒരു ശ്രേണിയില്‍ തന്നെ തുടരുകയും ഒടുവില്‍ അതിന്റെ മുകളിലെ ബാന്‍ഡിന് ചുറ്റും സ്ഥിരത നേടുകയും ചെയ്തു. കനത്ത തകര്‍ച്ചയ്ക്കുശേഷം വിപണിയിലെ ഏകീകരണമാണ് ദൃശ്യമായത്. പുതിയ ചില ഉത്തേജനങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്' റെലിഗെര്‍ ബ്രോക്കിംഗിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.
വെള്ളിയാഴ്ച്ച സെന്‍സെക്‌സില്‍ എം ആന്‍ഡ് എം ആണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 4.28 ശതമാനമാണ് എം ആന്‍ഡ് എം നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഐസിഐസിഐ ബാങ്ക്, ഭാര്‍തി എയര്‍ടെല്‍ എന്നിവയും നേട്ടമുണ്ടാക്കിയ കമ്പനികളാണ്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, വിപ്രോ, സണ്‍ ഫാര്‍മ, എല്‍ ആന്‍ഡ് ടി എന്നീ കമ്പനികള്‍ നഷ്ടം നേരിട്ടു.
ബിഎസ്ഇ സ്‌മോള്‍ കാപ് 1.60 ശതമാനവും, മിഡ് കാപ് 1,53 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.
ബിഎസ്ഇയിലെ സെക്ടറല്‍ സൂചികകളുടെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ ടെലികോം 2.53 ശതമാനം, ഓട്ടോ 1.98 ശതമാനം, പവര്‍ 1.73 ശതമാനം, കണ്‍സ്യൂമര്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് 1.68 ശതാനം, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.47 ശതമാനം, ഫിനാന്‍സ് 1.40 ശതമാനം, ഐടി, ടെക് മേഖലകള്‍ മാത്രമാണ് നഷ്ടം നേരിട്ടതി.
വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 2,401 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, 906 ഓഹരികള്‍ നഷ്ടം നേരിട്ടു. 141 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
'കഴിഞ്ഞ രണ്ടാഴ്ചകളിലെ തിരുത്തലിനുശേഷം, ഓഹരി വിപണികള്‍ പോസിറ്റീവ് റിട്ടേണോടെയാണ് ഈ ആഴ്ച അവസാനപ്പിച്ചത്. അസംസ്‌കൃത എണ്ണയുടെ വില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നുള്ള തിരുത്തലും, ചരക്ക് വിലയിലെ കുറവും ഉയര്‍ന്ന ആഗോള പണപ്പെരുപ്പ അന്തരീക്ഷത്തില്‍ വിപണികള്‍ക്ക് കുറച്ച് ആശ്വാസം നല്‍കിയെന്ന്,' കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.
Tags:    

Similar News