ഇന്‍ഫോസിസ് 24,100 കോടി രൂപയുടെ മൂലധന നേട്ടം നല്‍കി: നിലേകനി

ഡെല്‍ഹി: ഐടി സേവന സ്ഥാപനമായ ഇന്‍ഫോസിസ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 24,100 കോടി രൂപ മൂലധന നേട്ടം നല്‍കി. ഒരു ഷെയറിന് മൊത്തം 31 രൂപ ലാഭവിഹിതവും, ഒപ്പം 11,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങലും നടത്തിയതായി സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 19.7 ശതമാനം അസാധാരണ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമാണെന്ന് നിലേകനി പറഞ്ഞു. ഇത് 16.3 ബില്യണ്‍ ഡോളര്‍ വരുമാനം കൊണ്ടുവന്നു. 11 വര്‍ഷത്തിനിടയിലെ ഇന്‍ഫോസിസിന്റെ ഏറ്റവും വേഗതയേറിയ […]

Update: 2022-06-26 02:19 GMT

ഡെല്‍ഹി: ഐടി സേവന സ്ഥാപനമായ ഇന്‍ഫോസിസ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 24,100 കോടി രൂപ മൂലധന നേട്ടം നല്‍കി. ഒരു ഷെയറിന് മൊത്തം 31 രൂപ ലാഭവിഹിതവും, ഒപ്പം 11,000 കോടി രൂപയുടെ ഓഹരി തിരികെ വാങ്ങലും നടത്തിയതായി സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം, 19.7 ശതമാനം അസാധാരണ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമാണെന്ന് നിലേകനി പറഞ്ഞു. ഇത് 16.3 ബില്യണ്‍ ഡോളര്‍ വരുമാനം കൊണ്ടുവന്നു. 11 വര്‍ഷത്തിനിടയിലെ ഇന്‍ഫോസിസിന്റെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിതെന്നും കമ്പനിയുടെ 41-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ബോര്‍ഡ് ഷെയറൊന്നിന് 16 രൂപ അന്തിമ ലാഭവിഹിതം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും, ഇത് ഇടക്കാല ലാഭവിഹിതമായ 15 രൂപയ്ക്കൊപ്പം 2022 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 31 രൂപ ലാഭവിഹിതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി സലില്‍ പരേഖിനെ 2022 ജൂലൈ 1 മുതല്‍ 2027 മാര്‍ച്ച് 31 വരെ അഞ്ച് വര്‍ഷത്തേക്ക്, രണ്ടാം ടേമിൽ, നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ നിയമനത്തിന് ഓഹരി ഉടമകളുടെ അനുമതി തേടി. 88 ശതമാനം വർധനയാണ് അദ്ദേഹത്തി​ന്റെ വാ‌ർഷിക ശമ്പള-ആനുകൂല്യ പാക്കേജിൽ വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് പരേഖിന് 79.75 കോടി രൂപ ലഭിക്കും.

Tags:    

Similar News