സ്വര്‍ണത്തിന്റെ ഇറുക്കമതി തീരുവ വിവാഹ ബജറ്റിന്റെ ഭാരം കൂട്ടുമോ?

 കല്യാണ പെണ്ണിന്  സ്വര്‍ണം കുറഞ്ഞാല്‍ മലയാളിയുടെ മുഖം ചുളിയും.  ഇനി പൊന്നിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കുറേ കൂടി കനം വെയ്ക്കും. കാരണം ജൂണ്‍ 30 മുതല്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ  15.75 ശതമാനമായി ഉയർത്തി.  സ്വര്‍ണത്തിന്റെ മേലുള്ള മൊത്തം നികുതി, സെസും, സോഷ്യല്‍ വെല്‍ഫയര്‍ സര്‍ച്ചാര്‍ജും, ജിഎസ്ടിയുമൊക്കെ ചേര്‍ത്ത് 10.75 ശതമാനമായിരുന്നു. അത് ഇപ്പോള്‍ അഞ്ച് ശതമാനം അടിസ്ഥാന നികുതി വര്‍ദ്ധനവോടെ 15.75 ശതമാനമായി ഉയർത്തിയിരിക്കുന്നു. നികുതിയിലെ വര്‍ദ്ധനവു വന്നു കഴിഞ്ഞാല്‍ അടുത്തപടി വില വര്‍ദ്ധനവാണ്. […]

Update: 2022-07-02 06:26 GMT
കല്യാണ പെണ്ണിന് സ്വര്‍ണം കുറഞ്ഞാല്‍ മലയാളിയുടെ മുഖം ചുളിയും. ഇനി പൊന്നിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കുറേ കൂടി കനം വെയ്ക്കും. കാരണം ജൂണ്‍ 30 മുതല്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 15.75 ശതമാനമായി ഉയർത്തി.
സ്വര്‍ണത്തിന്റെ മേലുള്ള മൊത്തം നികുതി, സെസും, സോഷ്യല്‍ വെല്‍ഫയര്‍ സര്‍ച്ചാര്‍ജും, ജിഎസ്ടിയുമൊക്കെ ചേര്‍ത്ത് 10.75 ശതമാനമായിരുന്നു. അത് ഇപ്പോള്‍ അഞ്ച് ശതമാനം അടിസ്ഥാന നികുതി വര്‍ദ്ധനവോടെ 15.75 ശതമാനമായി ഉയർത്തിയിരിക്കുന്നു.
നികുതിയിലെ വര്‍ദ്ധനവു വന്നു കഴിഞ്ഞാല്‍ അടുത്തപടി വില വര്‍ദ്ധനവാണ്. കോവിഡ് വ്യാപനത്തിനൊപ്പം റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണ വില ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരുന്നു. അതിനൊപ്പമാണ് ഈ നികുതി വര്‍ദ്ധന. പണപ്പരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെയും, മറ്റ് അവശ്യ വസ്തുക്കളുടെയും വിലക്കയറ്റം ജനത്തിന് നല്‍കുന്ന ആഘാതം ചെറുതല്ല. പ്രത്യേകിച്ച് വിവാഹ ബജറ്റിനെയാണ് ഈ വിലക്കയറ്റം താളെ തെറ്റിക്കുന്നത്. സ്വര്‍ണത്തിന്റെ വില വര്‍ദ്ധിക്കുന്നതോടെ ബജറ്റില്‍ എവിടെ കുറയ്ക്കും, എങ്ങനെ കൂട്ടും എന്ന ആശങ്കയിലാണ് സാധാരണക്കാര്‍. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാജ്യമായ ഇന്ത്യ ഇറക്കുമതിയിലൂടെയാണ് ആവശ്യമുള്ള സ്വര്‍ണത്തിന്റെ ഭൂരിഭാഗവും കണ്ടെത്തുന്നത്.
റെക്കോഡ് വില
കോവിഡ് വ്യാപനത്തോടെ സ്വര്‍ണ വില റെക്കോഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. 2020 മാര്‍ച്ചില്‍ സ്വര്‍ണ വില 41,000, 43,000 രൂപ നിരക്കിലായിരുന്നു. 2020 ജൂലൈയില്‍ ഇത് 50000 രൂപയ്ക്കരികിലേക്കുമെത്തി. ഓഗസ്റ്റായപ്പോഴേക്കും വില 56,000 എന്ന റെക്കോഡ് ഉയരത്തിലെത്തിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ വില വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് എത്താനാണ് സാധ്യത. കോവിഡിനുശേഷം വപിണി പതിയെ ഉണര്‍വിലേക്ക് വരികയും കഴിഞ്ഞ വര്‍ഷം മുതല്‍ വില്‍പ്പന കൂടുകയും ചെയ്തിരുന്നു.
ഉപഭോഗത്തില്‍ മുന്നില്‍
ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ളത് വൈകാരിക ബന്ധമാണ്. സുരക്ഷിതമായ നിക്ഷേപമായാണ് ഇന്ത്യക്കാര്‍ സ്വര്‍ണത്തെ കാണുന്നത്. പണപ്പെരുപ്പത്തിനെതിരെ പൊരുതും, പെട്ടന്ന് പണമാക്കി മാറ്റാം എന്നിങ്ങനെയുള്ള നേട്ടങ്ങളാണ് പ്രധാന ആകര്‍ഷണം. സ്വര്‍ണത്തെ ഒരു ചരക്കായി കണ്ടാണ് വ്യാപാരം നടത്തുന്നത്. അതുകൊണ്ട് തന്നെ അതിന്റെ വിലയില്‍ ദിവസവും മാറ്റം വരും. കൂടാതെ ഓരോ നഗരങ്ങളിലും ഓരോ ജ്വല്ലറി അസോസിയേഷനുകളുണ്ട്. അവരാണ് ആ നഗരങ്ങളിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്.
ജ്വല്ലറികളില്‍ സ്വര്‍ണം എത്തുന്നത് ആഭരണങ്ങളാക്കിയാണ്. അതിന്റെ വിലയില്‍ ഇറക്കുമതി തീരുവയും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ജ്വല്ലറികളിലെത്തി ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്ന വില ഇറക്കുമതി തീരുവയും ഉള്‍പ്പെടുത്തിയാണ്. കൂടാതെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജായ 35 രൂപ എന്നിവയും സ്വര്‍ണ വിലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും.അന്താരാഷ്ട്ര വിലകളിലെ വ്യത്യാസത്തിനനുസരിച്ച് സ്വര്‍ണത്തിന്റെ ആഭ്യന്തര വിലയില്‍ വ്യത്യാസം തുടരുമെങ്കിലും, അന്താരാഷ്ട്ര സ്വര്‍ണവില, ഇറക്കുമതിച്ചെലവ് എന്നിവയ്‌ക്കൊപ്പം തീരുവ വര്‍ധിപ്പിക്കുമ്പോള്‍ ആഭ്യന്തര വാങ്ങല്‍ ചെലവ് കൂടുതലായിരിക്കും. എങ്ങനെയായാലും സ്വര്‍ണത്തപ്പോലെ വിശ്വസ്തതയോടെ ജനം വാങ്ങുന്നൊരു ലോഹമില്ല. അപ്പോള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ബിഐഎസ് ലോഗോ, പ്യൂരിറ്റി അഥവ ഫിറ്റ്‌നെസ് ഗ്രേഡ്, എച്ച് യുഐഡി എന്നിവയുണ്ടോയെന്ന് ഉറപ്പാക്കാം. എങ്കില്‍ കയ്യിലെത്തുന്നത് ശുദ്ധമായ സ്വര്‍ണമായിരിക്കും.
Tags:    

Similar News