ആഗോള വിപണികളിൽ വിൽപ്പന സമ്മർദ്ദം, ഉലയാതെ ആഭ്യന്തര വിപണി

കഴിഞ്ഞാഴ്ച, ആഗോള വിപണികളിൽ വൻ തോതിൽ വിറ്റഴിക്കൽ നടന്നെങ്കിലും, ഇന്ത്യൻ വിപണി ശക്തമായി തന്നെ നിലനിന്നു. എഫ് എം സി ജി, ധനകാര്യ, ഓട്ടോ മൊബൈൽ ഓഹരികളിലുണ്ടായ പുതിയ വാങ്ങലുകൾ, ആഴ്ചയിൽ, സെൻസെക്‌സിനും നിഫ്റ്റിക്കും  0.34 ശതമാനം നേട്ടമുണ്ടാക്കി. പണപ്പെരുപ്പ ആശങ്കകൾക്കിടയിൽ, യു എസ് വിപണിയിലെ പ്രധാന സൂചികകളെല്ലാം വൻ തകർച്ച നേരിട്ടു. വെള്ളിയാഴ്ച ഒരു തിരിച്ചു വരവ് നടത്തിയിരുന്നുവെങ്കിലും നാസ്ഡാക്, ആഴ്ചയിൽ, 4.13 ശതമാനവും, എസ് ആൻഡ് പി 500 , ഡൗ ജോൺസ്‌ എന്നിവ യഥാക്രമം 2 .21 ശതമാനവും, 1.29 ശതമാനവും, ഇടിഞ്ഞു.  യൂറോപ്പ്യൻ വിപണികളിലും സമാനമായ പ്രകടനമാണ് ഉണ്ടായത്.   യൂറോ ഏരിയയിലുള്ള പണപ്പെരുപ്പം  പ്രതീക്ഷകൾക്കുമപ്പുറം എക്കാലത്തെയും ഉയർന്ന നിരക്കിലേക്കെത്തിയതും, കൂടുതൽ […]

Update: 2022-07-02 01:44 GMT
story

കഴിഞ്ഞാഴ്ച, ആഗോള വിപണികളിൽ വൻ തോതിൽ വിറ്റഴിക്കൽ നടന്നെങ്കിലും, ഇന്ത്യൻ വിപണി ശക്തമായി തന്നെ നിലനിന്നു. എഫ് എം സി ജി, ധനകാര്യ, ഓട്ടോ...

കഴിഞ്ഞാഴ്ച, ആഗോള വിപണികളിൽ വൻ തോതിൽ വിറ്റഴിക്കൽ നടന്നെങ്കിലും, ഇന്ത്യൻ വിപണി ശക്തമായി തന്നെ നിലനിന്നു. എഫ് എം സി ജി, ധനകാര്യ, ഓട്ടോ മൊബൈൽ ഓഹരികളിലുണ്ടായ പുതിയ വാങ്ങലുകൾ, ആഴ്ചയിൽ, സെൻസെക്‌സിനും നിഫ്റ്റിക്കും 0.34 ശതമാനം നേട്ടമുണ്ടാക്കി.

പണപ്പെരുപ്പ ആശങ്കകൾക്കിടയിൽ, യു എസ് വിപണിയിലെ പ്രധാന സൂചികകളെല്ലാം വൻ തകർച്ച നേരിട്ടു. വെള്ളിയാഴ്ച ഒരു തിരിച്ചു വരവ് നടത്തിയിരുന്നുവെങ്കിലും നാസ്ഡാക്, ആഴ്ചയിൽ, 4.13 ശതമാനവും, എസ് ആൻഡ് പി 500 , ഡൗ ജോൺസ്‌ എന്നിവ യഥാക്രമം 2 .21 ശതമാനവും, 1.29 ശതമാനവും, ഇടിഞ്ഞു. യൂറോപ്പ്യൻ വിപണികളിലും സമാനമായ പ്രകടനമാണ് ഉണ്ടായത്. യൂറോ ഏരിയയിലുള്ള പണപ്പെരുപ്പം പ്രതീക്ഷകൾക്കുമപ്പുറം എക്കാലത്തെയും ഉയർന്ന നിരക്കിലേക്കെത്തിയതും, കൂടുതൽ ശക്തമായ പണ നയ നടപടികളുടെ ആവശ്യകതയും ജർമൻ ടാക്‌സ്, ഫ്രഞ്ച് സ്റ്റോക്ക് ഇൻഡക്സ് സി എ സി, യൂറോ സ്റ്റോക്സ് 50 എന്നിവ 2 ശതമാനത്തോളം ഇടിയുന്നതിനു കാരണമായി.

കാലവർഷം ശക്തിയാർജ്ജിക്കുന്നത്, മെച്ചപ്പെട്ട കാർഷിക വളർച്ചയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. ഇത് ഗ്രാമീണ മേഖലയിലെ ഉപഭോഗവും, ഡിമാൻഡും തിരിച്ചു വരുന്നതിനു കാരണമാകും.

ഇന്ത്യയിൽ, കൽക്കരി, ക്രൂഡ്ഓയിൽ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, ഫെർട്ടിലൈസേഴ്സ്, സ്റ്റീൽ, സിമന്റ്, വൈധ്യുതി, എന്നീ എട്ടു പ്രധാന വ്യവസായങ്ങളിൽ, വർഷാടിസ്ഥാനത്തിൽ മെയ് മാസത്തിൽ 18.1 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തത് ആഭ്യന്തര വിപണിയിൽ മുന്നേറ്റമുണ്ടാക്കി. കഴിഞ്ഞ വർഷത്തെ പാൻഡെമിക് കാലയളവിലാണ് ഈ ഉയർച്ച ഉണ്ടായതെങ്കിലും കോവിഡിന് മുൻപുള്ള നിലകളുമായി താരതമ്യം ചെയുമ്പോൾ 8.1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ജി എസ് ടി യുടെ സമാഹരണം ജൂൺ മാസത്തിൽ 1.45 ലക്ഷം കോടി രൂപയായി. ഇതേവരെയുള്ള രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിമാസ സമാഹരണമാണ്ിത്. നിക്ഷേപകരിൽ രൂപയുടെ മൂല്യ തകർച്ചയും ക്രൂഡ് ഓയിൽ വിലയിലെ വർധനവും സൃഷ്ടിച്ച ആശങ്കകൾക്കു ആശ്വാസം നൽകുന്നതായിരുന്നു ഈ ഡാറ്റാ.

വിദേശ നിക്ഷേപകരുടെ നിരന്തരമായ വിറ്റഴിക്കൽ, യു എസ് ഡോളറിനെതിരെ, ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി. ഇത് 79 ലെവൽ മാർക്ക് മറികടന്നു 79.12 ലെത്തി. വിദേശ നിക്ഷേപകർ 50,203 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതോടെ 2022 ലെ ആകെ വില്പന 2.17 ലക്ഷം കോടിയായി.

പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം (ATF ) എന്നിവക്കു കയറ്റുമതി നികുതി ഏർപെടുത്തിയതിനു ശേഷം ഓയിൽ ഓഹരികളിലുണ്ടായ തകർച്ച ഇന്ത്യൻ വിപണികളെ സാരമായി ബാധിച്ചിരുന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന എണ്ണയ്ക്ക്, വിൻഡ് ഫാൾ ടാക്‌സും (മുൻകൂട്ടിക്കാണാത്തതോ അപ്രതീക്ഷിതമോ ആയ വലിയ ലാഭത്തിന്മേൽ ചുമത്തുന്ന നികുതി) ചുമത്തി. ഈ നടപടി, കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കുന്നതിനും, രൂപയെ പിന്തുണക്കുന്നതിനും, റീടൈൽ ഇന്ധന ഔട്ലെറ്റുകളിൽ ആവശ്യത്തിന് എണ്ണ വിതരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു. പെട്രോളിന്റെയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും കയറ്റുമതിയിൽ ലിറ്ററിന് 6 രൂപയും, ഡീസലിന്റെ കയറ്റുമതിയിൽ ലിറ്ററിന് 13 രൂപയുമാണ് നികുതി ചുമത്തിയത്.

Tags:    

Similar News