ഓറിയോൺപ്രോ സൊല്യൂഷൻസ് ഓഹരികളിൽ 10 ശതമാനം വളർച്ച

ഓറിയോൺപ്രോ സൊല്യൂഷൻസിന്റെ ഓഹരികളിൽ വൻ തോതിലുള്ള വാങ്ങലുകൾ ബുധനാഴ്ച ഉണ്ടായി. വ്യാപാരത്തിനിടയിൽ ഓഹരി 14.41 ശതമാനം വരെ ഉയർന്നിരുന്നു. ഒടുവിൽ, 10.43 ശതമാനം നേട്ടത്തിൽ 277.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ സിങ്കപ്പൂരിലുള്ള ഉപസ്ഥാപനം എസ് സി സോഫ്റ്റ് ഇക്വഡോറിലെ ക്വിറ്റോ മെട്രോയിൽ നിന്നും ഓർഡർ നേടിയതിനു പിന്നാലെയാണ് വില വർധിച്ചത്. ഇത് എസ് സി സോഫ്റ്റിന്റെ ലാറ്റിൻ അമേരിക്കയിലെ വിപുലീകരണത്തിന്റെ ഭാ​ഗമാണ്. ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ (എഎഫ്‌സി) സംവിധാനങ്ങൾ, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് സിസ്റ്റം […]

Update: 2022-07-13 10:20 GMT

ഓറിയോൺപ്രോ സൊല്യൂഷൻസിന്റെ ഓഹരികളിൽ വൻ തോതിലുള്ള വാങ്ങലുകൾ ബുധനാഴ്ച ഉണ്ടായി. വ്യാപാരത്തിനിടയിൽ ഓഹരി 14.41 ശതമാനം വരെ ഉയർന്നിരുന്നു. ഒടുവിൽ, 10.43 ശതമാനം നേട്ടത്തിൽ 277.35 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ സിങ്കപ്പൂരിലുള്ള ഉപസ്ഥാപനം എസ് സി സോഫ്റ്റ് ഇക്വഡോറിലെ ക്വിറ്റോ മെട്രോയിൽ നിന്നും ഓർഡർ നേടിയതിനു പിന്നാലെയാണ് വില വർധിച്ചത്. ഇത് എസ് സി സോഫ്റ്റിന്റെ ലാറ്റിൻ അമേരിക്കയിലെ വിപുലീകരണത്തിന്റെ ഭാ​ഗമാണ്.

ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ (എഎഫ്‌സി) സംവിധാനങ്ങൾ, ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്), ആക്‌സസ് കൺട്രോൾ, പേയ്‌മെന്റ് സൊല്യൂഷനുകൾ എന്നിവ രൂപകൽപ്പന ചെയ്യുകയും വിതരണം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഓട്ടോമേറ്റഡ് ഫെയർ കളക്ഷൻ ടെക്‌നോളജിയുടെ മുൻനിര ദാതാവാണ് എസ് സി സോഫ്റ്റ്.

"മെക്സിക്കോ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങൾക്കു ശേഷം മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ കൂടി ഞങ്ങളുടെ ലോകോത്തര ഗുണനിലവാരമുള്ള ഓട്ടോമാറ്റഡ് ഫെയർ കളക്ഷൻ സൊല്യൂഷൻ നൽകുന്നതിന് ഈ ഓർഡറിലൂടെ സാധ്യമായി," എസ് സി സോഫ്റ്റിന്റെ സിഇഒ സഞ്ജയ് ബാലി പറഞ്ഞു.

Tags:    

Similar News