ആശിഷ്‌കുമാര്‍ ചൗഹാനെ എന്‍എസ്ഇ എംഡിയായി നിയമിക്കാന്‍ സെബിയുടെ അനുമതി

 ആശിഷ്‌കുമാര്‍ ചൗഹാനെ എന്‍എസ്ഇയുടെ പുതിയ മാനേജിംഗ് ഡയറക്ടറും, സിഇഒയുമായി നിയമിക്കാനുള്ള തീരുമാനത്തിന് സെബിയുടെ അനുമതി. നിലവില്‍ ബിഎസ്ഇയുടെ എംഡിയും, സിഇഒയുമായ ചൗഹാനെ അഞ്ചു വര്‍ഷത്തേക്കാണ് നിയമിക്കുന്നത്. 2009 മുതല്‍ ബിഎസ്ഇയുടെ ഭാഗമായ ചൗഹാന്റെ കാലാവധി നവംബറില്‍  അവസാനിക്കും. നിലവില്‍ എന്‍എസ്ഇയില്‍ ഈ പദവികള്‍ വഹിക്കുന്ന വിക്രം ലിമായുടെ അഞ്ചു വര്‍ഷകാലാവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു. എന്‍എസ്ഇയുടെ സ്ഥാപകരിലൊരാളാണ് ചൗഹാന്‍. കോ-ലൊക്കേഷന്‍ കേസ്, ഭരണ സംബന്ധമായ വീഴ്ച്ചകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ റെഗുലേറ്ററി അന്വേഷണം നേരിടുന്ന എന്‍എസ്ഇയെയാണ് ചൗഹാന്‍ ഇനി നയിക്കേണ്ടത്.

Update: 2022-07-18 04:59 GMT
ആശിഷ്‌കുമാര്‍ ചൗഹാനെ എന്‍എസ്ഇയുടെ പുതിയ മാനേജിംഗ് ഡയറക്ടറും, സിഇഒയുമായി നിയമിക്കാനുള്ള തീരുമാനത്തിന് സെബിയുടെ അനുമതി.
നിലവില്‍ ബിഎസ്ഇയുടെ എംഡിയും, സിഇഒയുമായ ചൗഹാനെ അഞ്ചു വര്‍ഷത്തേക്കാണ് നിയമിക്കുന്നത്. 2009 മുതല്‍ ബിഎസ്ഇയുടെ ഭാഗമായ ചൗഹാന്റെ കാലാവധി നവംബറില്‍ അവസാനിക്കും.
നിലവില്‍ എന്‍എസ്ഇയില്‍ ഈ പദവികള്‍ വഹിക്കുന്ന വിക്രം ലിമായുടെ അഞ്ചു വര്‍ഷകാലാവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു.
എന്‍എസ്ഇയുടെ സ്ഥാപകരിലൊരാളാണ് ചൗഹാന്‍. കോ-ലൊക്കേഷന്‍ കേസ്, ഭരണ സംബന്ധമായ വീഴ്ച്ചകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ റെഗുലേറ്ററി അന്വേഷണം നേരിടുന്ന എന്‍എസ്ഇയെയാണ് ചൗഹാന്‍ ഇനി നയിക്കേണ്ടത്.
Tags:    

Similar News