അറ്റാദായത്തിൽ വീഴ്ച്ച: സിൻജിൻ ഇന്റർനാഷനൽ 3 ശതമാനം താഴ്ന്നു

സിൻജിൻ ഇന്റർനാഷനലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.42 ശതമാനം താഴ്ന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 4 ശതമാനത്തോളം നഷ്ടം റിപ്പോർട്ട് ചെയ്തതാണ് വിലയിടിവിന് കാരണം. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 74 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 77 കോടി രൂപയായിരുന്നു. മൊത്ത വരുമാനം, കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 607 കോടി രൂപയിൽ നിന്നും 9 ശതമാനം ഉയർന്ന് 660 കോടി രൂപയായി. കമ്പനിയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാംപാദ […]

Update: 2022-07-20 09:56 GMT

സിൻജിൻ ഇന്റർനാഷനലിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 3.42 ശതമാനം താഴ്ന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 4 ശതമാനത്തോളം നഷ്ടം റിപ്പോർട്ട് ചെയ്തതാണ് വിലയിടിവിന് കാരണം. കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 74 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 77 കോടി രൂപയായിരുന്നു. മൊത്ത വരുമാനം, കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 607 കോടി രൂപയിൽ നിന്നും 9 ശതമാനം ഉയർന്ന് 660 കോടി രൂപയായി. കമ്പനിയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാംപാദ ഫലങ്ങൾ, കോവിഡ് ചികിത്സയ്ക്കുള്ള 'റെംഡിസിവർ'ന്റെ വില്പന മൂലം മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച്, കുറവായിരുന്നു. ഇത് ഒഴിച്ചു നിർത്തിയാൽ, കമ്പനിയുടെ പ്രവർത്തനത്തിൽ നിന്നുള്ള അടിസ്ഥാന വരുമാന വളർച്ച, വാർഷികാടിസ്ഥാനത്തിൽ, 30 ശതമാനത്തോളമായിട്ടുണ്ട്.

Tags:    

Similar News