വിക്രം സോളാറിൻറെ ഐ പിഒക്ക് സെബിയുടെ അനുമതി

വിക്രം സോളാറിനു പ്രാരംഭ ഓഹരി വില്പനയിലൂടെ  ഫണ്ട് സമാഹരിക്കുന്നതിനു സെബിയുടെ അനുമതി ലഭിച്ചു. പ്രാരംഭ ഓഹരി വില്പനയിലൂടെ 1,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി, ഓഹരി ഉടമകൾക്കായി  ഓഫർ ഫോർ സെയിലിൽ 50 ലക്ഷം ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിക്രം സോളാർ, ഫോട്ടോ വോൾടൈക് മൊഡ്യൂൾ നിർമാതാക്കളാണ്. ഒപ്പം സംയോജിത സോളാർ എനർജി സേവനങ്ങൾ നൽകുന്നു. എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (EPC)  എന്നീ സേവനങ്ങളും  പ്രവർത്തന, പരിപാലന സേവനങ്ങളും  നൽകുന്നുണ്ട്.  ഐ പി ഓ വഴി സമാഹരിക്കുന്ന തുക, സംയോജിത സോളാർ സെല്ലിന്റെയും, പ്രതിവർഷ ഉത്പാദനം 2,000 മെഗാ വാട്ടിന്റെ ശേഷിയുള്ള സോളാർ മൊഡ്യൂൾ നിർമാണ സൗകര്യങ്ങളുടെയും നിർമാണത്തിന് വിനിയോഗിക്കും. കമ്പനിക്ക്  യു […]

Update: 2022-08-18 00:46 GMT

വിക്രം സോളാറിനു പ്രാരംഭ ഓഹരി വില്പനയിലൂടെ ഫണ്ട് സമാഹരിക്കുന്നതിനു സെബിയുടെ അനുമതി ലഭിച്ചു. പ്രാരംഭ ഓഹരി വില്പനയിലൂടെ 1,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി, ഓഹരി ഉടമകൾക്കായി ഓഫർ ഫോർ സെയിലിൽ 50 ലക്ഷം ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിക്രം സോളാർ, ഫോട്ടോ വോൾടൈക് മൊഡ്യൂൾ നിർമാതാക്കളാണ്. ഒപ്പം സംയോജിത സോളാർ എനർജി സേവനങ്ങൾ നൽകുന്നു. എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (EPC) എന്നീ സേവനങ്ങളും പ്രവർത്തന, പരിപാലന സേവനങ്ങളും നൽകുന്നുണ്ട്. ഐ പി ഓ വഴി സമാഹരിക്കുന്ന തുക, സംയോജിത സോളാർ സെല്ലിന്റെയും, പ്രതിവർഷ ഉത്പാദനം 2,000 മെഗാ വാട്ടിന്റെ ശേഷിയുള്ള സോളാർ മൊഡ്യൂൾ നിർമാണ സൗകര്യങ്ങളുടെയും നിർമാണത്തിന് വിനിയോഗിക്കും.

കമ്പനിക്ക് യു എസിൽ സെയിൽസ് ഓഫീസും, ചൈനയിൽ സംഭരണ ഓഫീസും ഉണ്ട്. കൂടാതെ 32 രാജ്യങ്ങളിൽ, സോളാർ പി വി മൊഡ്യൂൾ വിതരണം ചെയ്തിട്ടുണ്ട്. 2021 ഡിസംബർ വരെയുള്ള കണക്കു പ്രകാരം കമ്പനിക്ക് 4,870 കോടി രൂപയുടെ ഓർഡർ ബുക്കുണ്ട്.

Tags:    

Similar News