ഫോൺ ചോർത്തൽ: ചിത്ര രാമകൃഷ്ണ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം നൽകി

 കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഎസ്ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണ, മുൻ എംഡി രവി നരേൻ, മുൻ മുംബൈ പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കോടതി ഉദ്യോഗസ്ഥനോട്  പരാതിയ്‌ക്കൊപ്പം സമർപ്പിച്ച പട്ടികയ്‌ക്കൊപ്പം രേഖകൾ പരിശോധിച്ച് തിട്ടപ്പെടുത്താൻ നിർദേശിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചതിന് ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയ നരേനെ സെപ്റ്റംബർ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ്  സ്‌പെഷ്യൽ പബ്ലിക് […]

Update: 2022-09-10 03:07 GMT

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഎസ്ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണ, മുൻ എംഡി രവി നരേൻ, മുൻ മുംബൈ പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കോടതി ഉദ്യോഗസ്ഥനോട് പരാതിയ്‌ക്കൊപ്പം സമർപ്പിച്ച പട്ടികയ്‌ക്കൊപ്പം രേഖകൾ പരിശോധിച്ച് തിട്ടപ്പെടുത്താൻ നിർദേശിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചതിന് ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയ നരേനെ സെപ്റ്റംബർ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ മാറ്റ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി നിർദേശം നൽകിയത്.

2009 നും 2017 നും ഇടയിൽ ജീവനക്കാരുടെ ഫോൺ ചോർത്തിയെന്നാരോപിച്ച് മുൻ മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡെയ്ക്കും മുൻ എൻഎസ്ഇ മേധാവികൾക്കുമെതിരെ ജൂലൈയിൽ ഇഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്തിരുന്നു. കോ-ലൊക്കേഷൻ അഴിമതിയിൽ കള്ളപ്പണം വെളുപ്പിക്കൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് അന്വേഷിക്കുന്ന രണ്ടാമത്തെ കേസാണിത്. കേസിൽ ഈ വർഷം ജൂലൈയിലാണ് പാണ്ഡെയും രാമകൃഷ്ണയും അറസ്റ്റിലായത്. നരേനെ ചൊവ്വാഴ്ചയാണ് ഏജൻസി അറസ്റ്റ് ചെയ്തത്. കോ-ലൊക്കേഷൻ കേസിൽ ഈ വർഷം മാർച്ചിൽ രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News