അമുലിനെ ലയിപ്പിക്കുന്നു

  അമുലിനെ മറ്റു അഞ്ചു സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (എംസിഎസ്) രൂപീകരിക്കുമെന്നു കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. ഗുവാഹത്തിയില്‍ നടന്ന നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലയനത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ് സിഎസ് അതിന്റെ സെര്‍ട്ടിഫിക്കേഷന് ശേഷം ഉത്പന്നങ്ങളുടെ കയറ്റുമതി ഉറപ്പാക്കും. ഇത് വഴി ലഭിക്കുന്ന ലാഭം കര്‍ഷകരുടെ അക്കൗണ്ടിലേക്കു നേരിട്ട് നല്‍കുന്നതിനുള്ള നടപടികളും […]

Update: 2022-10-10 04:50 GMT

 

അമുലിനെ മറ്റു അഞ്ചു സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (എംസിഎസ്) രൂപീകരിക്കുമെന്നു കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. ഗുവാഹത്തിയില്‍ നടന്ന നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലയനത്തിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം എസ് സിഎസ് അതിന്റെ സെര്‍ട്ടിഫിക്കേഷന് ശേഷം ഉത്പന്നങ്ങളുടെ കയറ്റുമതി ഉറപ്പാക്കും. ഇത് വഴി ലഭിക്കുന്ന ലാഭം കര്‍ഷകരുടെ അക്കൗണ്ടിലേക്കു നേരിട്ട് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് അമുലിന്റെ കീഴിലാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

Tags:    

Similar News