ജിക്യുജി പാര്‍ട്‌ണേഴ്‌സ് എയര്‍ടെല്ലിന്റെ 0.8% ഓഹരി സ്വന്തമാക്കി

  • 2022-ല്‍ എയര്‍ടെല്ലിലുള്ള 3.3 ശതമാനം ഓഹരി സിംഗ്‌ടെല്‍ വിറ്റഴിച്ചിരുന്നു
  • 2024-ല്‍ ഇതുവരെയായി എയര്‍ടെല്ലിന്റെ ഓഹരി 18.30 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്
  • എയര്‍ടെല്ലിന്റെ പ്രമോട്ടറായ സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സില്‍ നിന്നാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓഹരി വാങ്ങിയത്

Update: 2024-03-07 06:18 GMT

ഭാരതി എയര്‍ടെല്ലിലെ 0.8% ഓഹരി ഏകദേശം 5850 കോടി രൂപയ്ക്ക് യുഎസ് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സ് സ്വന്തമാക്കി.

എന്‍ആര്‍ഐയായ രാജീവ് ജെയിനാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സിന് നേതൃത്വം നല്‍കുന്നത്.

എയര്‍ടെല്ലിന്റെ പ്രമോട്ടറായ സിംഗപ്പൂര്‍ ടെലികമ്മ്യൂണിക്കേഷന്‍സില്‍ (സിംഗ്‌ടെല്‍) നിന്നാണ് ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓഹരി വാങ്ങിയത്.

സിംഗ്‌ടെല്ലിന്റെ അനുബന്ധ സ്ഥാപനമായ പാസ്റ്റല്‍ ലിമിറ്റഡ് വഴിയാണ് ഓഹരി വില്‍പ്പന നടത്തിയത്. ഇതോടെ ഭാരതി എയര്‍ടെല്ലിലെ സിംഗ്‌ടെല്ലിന്റെ ഓഹരി പങ്കാളിത്തം 29.8 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി കുറഞ്ഞു. ഇത് ഏകദേശം 33 ബില്യന്‍ ഡോളര്‍ മൂല്യം വരും.

ഇന്ന് (മാര്‍ച്ച് 7) ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില രാവിലെ 1203.20 രൂപ എന്ന നിലയിലാണു വ്യാപാരം നടന്നത്.

2024-ല്‍ ഇതുവരെയായി ഓഹരി 18.30 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്.

Tags:    

Similar News