ഉര്‍ജ്ജ ഉപയോഗത്തില്‍ 15% പ്രകൃതി വാതകമെന്ന ലക്ഷ്യവുമായി സര്‍ക്കാര്‍

    Update: 2023-12-15 11:34 GMT

    നിലവില്‍ ഇന്ത്യയിലെ ഉര്‍ജ്ജ ഉപയോഗത്തില്‍ പ്രകൃതി വാതകത്തിന്റെ പങ്ക് 6.7 ശതമാനം ആണ്. 2030ഓടെ പ്രകൃതി വാതകത്തിന്റെ പങ്ക് 15 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാഷണല്‍ ഗ്യാസ് ഗ്രിഡ് പൈപ്പ് ലൈന്‍, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ശൃംഖലകളുടെ വിപുലീകരണം, ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ടെര്‍മിനലുകള്‍ സ്ഥാപിക്കല്‍, താങ്ങാനാവുന്ന ഗതാഗതസംരംഭത്തിലേക്കുള്ള സുസ്ഥിര ബദലായി ബയോ-സിഎന്‍ജി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സര്‍ക്കാര്‍ നടപടികളില്‍ പെടുന്നു.

    ഒരു ദേശീയ വാതക ഗ്രിഡ് (ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ്) സൃഷ്ടിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രകൃതിവാതക ലഭ്യത വര്‍ധിപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ, പിഎന്‍ജിആര്‍ബി (PNRGB) രാജ്യത്തുടനീളം ഏകദേശം 33,622 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ശൃംഖലയ്ക്ക് അംഗീകാരം നല്‍കി.

    അതില്‍ 24,623 കി.മീ. ലൈനുകള്‍, ടൈ-ഇന്‍ കണക്റ്റിവിറ്റി, സബ്-ട്രാന്‍സ്മിഷന്‍ പൈപ്പ്‌ലൈനുകള്‍ (എസ്ടിപിഎല്‍)എന്നിവ ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. മൊത്തം 10,860 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈനുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

    കൂടാതെ, 'ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു താരിഫ്' എന്ന ലക്ഷ്യത്തോടെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള പ്രകൃതി വാതക പൈപ്പ് ലൈനുകള്‍ക്കായി 01.04.2023 മുതല്‍ പിഎന്‍ജിആര്‍ബി ഏകീകൃത താരിഫ് നടപ്പിലാക്കി. ഏകീകൃത താരിഫ് നടപ്പിലാക്കുന്നത് ലളിതമാക്കുന്നതിന്, എന്റിറ്റി ലെവല്‍ ഇന്റഗ്രേറ്റഡ് പ്രകൃതി വാതക പൈപ്പ്‌ലൈന്‍ താരിഫ് അവതരിപ്പിച്ചു.

    കൂടാതെ, വിവിധ പ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഏകീകൃത താരിഫ് സോണുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി ഉയര്‍ത്തി. പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.

    Tags:    

    Similar News