നേട്ടം നില നിർത്തി വിപണി, സെൻസെക്സ് 454 പോയിന്റ് ഉയർന്ന് 61,110.25 ൽ

സെൻസെക്സിൽ ടാറ്റ സ്റ്റീൽ, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എച്ച്ഡി എഫ് സി, വിപ്രോ, എച്ച്ഡി എഫ് സി ബാങ്ക്, ഭാരതി എയർടെൽ, എൻടിപിസി, ഐടിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ലാഭത്തിലായി.

Update: 2023-01-18 11:12 GMT

മുംബൈ : എച്ച്ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി എന്നി ഓഹരികളുടെ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും വിപണിക്ക് കരുത്തേകി. തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലായ വിപണി അവസാന ഘട്ടത്തിലും കുത്തനെ ഉയർന്നു. ഭൂരിഭാഗം ഏഷ്യൻ വിപണികളിലെ മുന്നേറ്റവും, യൂറോപ്യൻ വിപണിയിലെ മികച്ച തുടക്കവും ഇതിനു ആക്കം കൂട്ടി.

സെൻസെക്സ് 390.02 പോയിന്റ് വർധിച്ച് 61,045.74 ലും നിഫ്റ്റി 112.05 പോയിന്റ് ഉയർന്ന് 18,165.35 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 454.53 പോയിന്റ് നേട്ടത്തിൽ 61,110.25 ലെത്തിയിരുന്നു.

സെൻസെക്സിൽ ടാറ്റ സ്റ്റീൽ, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എച്ച്ഡി എഫ് സി, വിപ്രോ, എച്ച്ഡി എഫ് സി ബാങ്ക്, ഭാരതി എയർടെൽ, എൻടിപിസി, ഐടിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ലാഭത്തിലായി.

ടാറ്റ മോട്ടോർസ്, അൾട്രാ ടെക്ക് സിമന്റ്, ഇൻഡസ് ഇൻഡ് ബാങ്ക്, നെസ്‌ലെ, ബജാജ് ഫിൻസേർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിലായി.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, കൊച്ചിൻ ഷിപ് യാർഡ്, എഫ് എ സി ടി, ജിയോജിത്, ജ്യോതി ലാബ്, കേരള കെമിക്കൽസ്, മുത്തൂറ്റ് ഫിനാൻസ്, എന്നിവ പച്ചയിലാണ് അവസാനിച്ചത്.

ആസ്റ്റർ ഡി എം, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കിംസ്, കിറ്റെക്‌സ്‌, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ല തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു. ഫെഡറൽ ബാങ്ക് ഇന്നലെ 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന 143.40 ലെത്തിയെങ്കിലും ഇന്ന് താഴ്ചയിലാണ്.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും പുറവങ്കരയും ശോഭയും ഉയർന്നു.

 

ഏഷ്യൻ വിപണിയിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ലാഭത്തിലും സിയോൾ നഷ്ടത്തിലും അവസാനിച്ചു.

യൂറോപ്യൻ വിപണിയിൽ ഉച്ച കഴിഞ്ഞുള്ള സെഷനിൽ നേട്ടത്തിലാണ് വ്യപാരം ചെയ്തിരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണി ദുർബലമായാണ് അവസാനിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.11 ശതമാനം വർധിച്ച് ബാരലിന് 86.87 ഡോളറായി.

കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി ഓഹരികൾ വിറ്റഴിച്ചിരുന്ന വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 211.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി.


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് ഇന്ന് പവന് 160 രൂപ കുറഞ്ഞ് 41,600 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,200 രൂപയാണ് വിപണി വില. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പവന് 152 രൂപ വര്‍ധിച്ച് 41,760 രൂപയില്‍ എത്തിയിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 45,384 രൂപയായി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,673 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ കുറഞ്ഞ് 74.80 രൂപ, എട്ട് ഗ്രാമിന് 4 രൂപ കുറഞ്ഞ് 598.40 രൂപ എന്നിങ്ങനെയാണ് വെള്ളിയുടെ വില.



Tags:    

Similar News