വിദേശ നാണ്യ കരുതൽ ശേഖരം 325 മില്യൺ ഡോളർ കുറഞ്ഞ് 560 .94 ബില്യൺ ഡോളറായി

  • തൊട്ടു മുൻപുള്ള വാരത്തിൽ കരുതൽ ശേഖരം 5.68 ബില്യൺ കുറഞ്ഞ് 561.267 ബില്യണിലെത്തിയിരുന്നു.
  • സ്വർണ ശേഖരം 66 മില്യൺ കുറഞ്ഞ് 41.751 ബില്യൺ ഡോളറിലെത്തി.

Update: 2023-03-04 06:00 GMT

ഫെബ്രുവരി 24 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 325 മില്യൺ ഡോളർ കുറഞ്ഞ് 560.942 ബില്യൺ ഡോളറായി.

തൊട്ടു മുൻപുള്ള വാരത്തിൽ കരുതൽ ശേഖരം 5.68 ബില്യൺ കുറഞ്ഞ് 561.267 ബില്യണിലെത്തിയിരുന്നു.

2021 ഒക്ടോബറിൽ വിദേശ നാണയ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന 645 ബില്യൺ ഡോളറിലെത്തിയിരുന്നു.

ആർബിഐ പുറത്തുവിട്ട പ്രതിവാര സപ്പ്ളിമെൻറ് കണക്കുകൾ പ്രകാരം വിദേശ കറൻസി ആസ്തി 166 മില്യൺ ഡോളർ കുറഞ്ഞ് 495.906 ബില്യൺ ഡോളറിലെത്തി.

യുഎസ് ഇതര കറൻസികളായ യൂറോ, പൗണ്ട്, യെൻ മുതലായവയുടെ മൂല്യമാണ് വിദേശ കറൻസി ആസ്തികൾ.

സ്വർണ ശേഖരം തുടർച്ചയായ നാലാം ആഴ്ചയും കുറഞ്ഞു. ഇത്തവണ 66 മില്യൺ കുറഞ്ഞ് 41.751 ബില്യൺ ഡോളറിലെത്തി.

സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് 80 മില്യൺ ഡോളർ കുറഞ്ഞ് 18.187 ബില്യൺ ഡോളറിലെത്തി.

ആർബിഐ പുറത്തുവിട്ട കണക്കു പ്രകാരം അന്താരാഷ്ട്ര നാണയ നിധിയിൽ രാജ്യത്തിൻറെ കരുതൽ ശേഖരം 12 മില്യൺ ഡോളർ കുറഞ്ഞ് 5.098 ബില്യൺ ഡോളറിലെത്തി.

Tags:    

Similar News