ഡോളറിനെതിരെ രൂപ മുന്നേറി

  • ആഭ്യന്തര വിപണിയിലെ ബുള്ളിഷ് തരംഗമാണ് രൂപയ്ക്ക് ഗുണകരമായത്
  • ജനുവരി 12 വെള്ളിയാഴ്ച രൂപ വ്യാപാരം അവസാനിപ്പിച്ചത് 82.95 എന്ന നിലയിലായിരുന്നു
  • ഇന്ന് യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അവധിയാണ്

Update: 2024-01-15 06:34 GMT

ഇന്ന് തുടക്ക വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയര്‍ന്ന് 82.77 എന്ന നിലയിലെത്തി.

ജനുവരി 12 വെള്ളിയാഴ്ച രൂപ വ്യാപാരം അവസാനിപ്പിച്ചത് 82.95 എന്ന നിലയിലായിരുന്നു.

ആഭ്യന്തര വിപണിയിലെ ബുള്ളിഷ് തരംഗമാണ് രൂപയ്ക്ക് ഗുണകരമായത്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ 82.82-ലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 82.77 എന്ന നിലയിലെത്തി.

ഡോളര്‍ സൂചിക 102.35 എന്ന നിലയിലായിരുന്നു.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.54 ഡോളറിലുമായിരുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ദിനം ആചരിക്കുന്നതിനാല്‍ ഇന്ന് യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അവധിയാണ്. ഇത് വിപണിയിലെ ചാഞ്ചാട്ടം കുറയാന്‍ കാരണമാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News