രൂപയുടെ മുന്നേറ്റം അവസാനിച്ചു; ഡോളറിനെതിരെ 11 പൈസ് ഇടിഞ്ഞു

തുടക്ക വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 82.97 ലെത്തി

Update: 2024-01-16 05:56 GMT

കഴിഞ്ഞ 9 ട്രേഡിംഗ് സെഷനുകളിലായി രൂപ നടത്തിയ മുന്നേറ്റം അവസാനിച്ചു.

ഇന്ന് തുടക്ക വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 82.97 ലെത്തി. ജനുവരി 15 തിങ്കളാഴ്ച രൂപയുടെ വ്യാപാരം അവസാനിച്ചത് 82.86 നായിരുന്നു.

അസംസ്‌കൃത എണ്ണ വിലയുടെ ചാഞ്ചാട്ടം മൂലം രൂപയ്ക്ക് തളര്‍ച്ച നേരിട്ടെങ്കിലും ആഭ്യന്തര വിപണിയിലേക്കുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്ക് രൂപയെ പിന്തുണച്ചതായി ഫോറെക്‌സ് ട്രേഡര്‍മാര്‍ പറഞ്ഞു.

ഇന്ന് ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപ 82.95 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 82.97 ലേക്ക് താഴുകയായിരുന്നു.

ചൊവ്വാഴ്ച ഡോളര്‍ സൂചിക 0.31 ശതമാനം ഉയര്‍ന്ന് 102.63 എന്ന നിലയിലാണു വ്യാപാരം നടക്കുന്നത്.

ബ്രെന്റ് ക്രൂഡ് ബാരലിന് വില 0.01 ശതമാനം ഉയര്‍ന്ന് 78.16 ഡോളറിലെത്തി.

Tags:    

Similar News