രാജ്യാന്തര വിപണിയിൽ സ്വർണം തിരിച്ചുകയറി. സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

പവന് 89480 രൂപയിൽ സ്വർണ വില തുടരുന്നു

Update: 2025-11-08 05:04 GMT

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 89480 രൂപയാണ്  വില. ഒരു ഗ്രാമിന് 11185 രൂപയും. അതേസമയം  രാജ്യാന്തര വിപണിയിൽ സ്വർണവില വീണ്ടും  ട്രോയ് ഔൺസിന് 4000  ഡോളറിന് മുകളിലേക്ക് കുതിച്ചു എന്നത് ശ്രദ്ധേയമാണ്. ട്രോയ് ഔൺസിന് 4001 .21 ഡോളറിലാണ്  വില. കഴിഞ്ഞ മാസം സർവകാല റെക്കോഡ് തൊട്ട ശേഷം ഇടിഞ്ഞ സ്വർണ വില വീണ്ടും തിരിച്ചുകയറിയേക്കും. ഇതുവരെ കൂടിയും കുറഞ്ഞും ചാഞ്ചാട്ടം പ്രകടമായിരുന്നു.  നവംബർ, ഒന്ന്  രണ്ട് തിയതികളിൽ പവന് 90200 രൂപയായിരുന്നു സ്വർണ വില.

എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചറുകൾ 0.27 ശതമാനം ഉയർന്നാണ് വ്യാപാരം. യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ ഉള്ളതിനാൽ അന്താരാഷ്ട്ര സ്വർണ്ണ വില വീണ്ടും ഉയർന്നത് വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാം. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ  ഗവൺമെന്റ് അടച്ചുപൂട്ടലാണ് വീണ്ടും സ്വർണം ആകർഷകമാക്കുന്നത്. ഡോളർ സൂചിക 100 മാർക്കിന് താഴെയായി. ഇത് വരും ദിവസങ്ങളിൽ സ്വർണ്ണ വില ഉയരാൻ കാരണമാകാം.

Tags:    

Similar News