image

9 Dec 2025 4:56 PM IST

Gold

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 94,920 രൂപയായി

MyFin Desk

സ്വര്‍ണവില വീണ്ടും കുറഞ്ഞു;  പവന് 94,920 രൂപയായി
X

Summary

രണ്ടുതവണയായി പൊന്നിന് കുറഞ്ഞത് 720 രൂപ


സ്വര്‍ണവില ഉച്ചക്കുശേഷം വീണ്ടും കുറഞ്ഞു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11,865 രൂപയായി. പവന് 94,920 രൂപയായും താഴ്ന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് രണ്ടുതവണയായി പൊന്നിന് കുറഞ്ഞത് 720 രൂപയാണ്.

18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് ഗ്രാമിന് 9760 രൂപ നിലയിലാണ് വ്യാപാരം.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാലറെക്കോര്‍ഡ്. ഒരിടവേളക്കുശേഷമാണ് സ്വര്‍ണവില 95000-ത്തിന് താഴെയെത്തിയത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലകുറയാന്‍ ഇടയാക്കിയത്.