ബജറ്റിന് നിമിഷങ്ങൾ ബാക്കി; വിപണിക്ക് തുടക്കം നേട്ടത്തിൽ

  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിൽലിറ്റി, എഫ്എംസിജി ഒഴികെയുള്ള എല്ലാ സൂചികകളും ഇടിവിലാണ്
  • വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വാങ്ങലും വിപണിക്ക് കരുത്താക്കി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.62 എത്തി

Update: 2024-07-23 04:45 GMT

ബജറ്റിന് നിമിഷങ്ങൾ ബാക്കി നിൽക്കെ ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. വിദേശ നിക്ഷേപകരുടെ ഉയർന്നു വരുന്ന വാങ്ങലും വിപണിക്ക് കരുത്താക്കി. ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരവും സൂചികകൾക്ക് ബലമേകി. 

സെൻസെക്‌സ് 264.33 പോയിൻ്റ് ഉയർന്ന് 80,766.41 ലും നിഫ്റ്റി 73.3 പോയിൻ്റ് ഉയർന്ന് 24,582.55 ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർന്നുള്ള വ്യാപാരത്തിൽ ഇരു സൂചികകളും ചാഞ്ചാട്ടത്തിലേക്ക് നീങ്ങി.

സെൻസെക്‌സിൽ അൾട്രാടെക് സിമൻ്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എച്ച്‌സിഎൽ ടെക്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിവിലാണ്. 

സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിൽലിറ്റി, എഫ്എംസിജി ഒഴികെയുള്ള എല്ലാ സൂചികകളും ഇടിവിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ ഉയർന്നപ്പോൾ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 3,444.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.02 ശതമാനം ഉയർന്ന് ബാരലിന് 82.42 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2397 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.62 എത്തി.

Tags:    

Similar News