Multibagger Stock News : അഞ്ചു വർഷം; ഒരു ലക്ഷം രൂപ 24 ലക്ഷം രൂപയാക്കിയ ഓഹരി
ഒരു ലക്ഷം രൂപ ചുരുങ്ങിയ കാലം കൊണ്ട് 24 ലക്ഷം രൂപയാക്കി മാറ്റിയ ഓഹരി.
361 രൂപയിൽ നിന്ന് വില പറന്നത് 8,695 രൂപയിലേക്ക്. ഈ മൾട്ടി ബാഗർ ഓഹരി വെറും അഞ്ചു വർഷത്തിനുള്ളിൽ നൽകിയ റിട്ടേൺ ആരെയും അമ്പരപ്പിക്കും. ഒരു ലക്ഷം രൂപയുടെ നിക്ഷേപം പറന്നത് 24.5 ലക്ഷം രൂപയിലേക്ക്. ഇലക്ട്രിക്കൽ എക്വിപ്മൻ്റ് കമ്പനിയായ അപാർ ഇൻഡസ്ട്രീസാണ് നിക്ഷേപകരെ അമ്പരപ്പിച്ച ഈ ഓഹരി. 2020 ഡിസംബറിൽ വെറും 361 രൂപക്ക് വ്യാപാരം നടത്തിയ കമ്പനിയാണിത്. 2300 ശതമാനത്തിലധികം റിട്ടേണാണ് ഓഹരി നിക്ഷേപകക്ക് നൽകിയത്. 52 ആഴ്ചയിലെ ഉയർന്ന നിരക്ക് 11,779.90 രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന നിരക്ക് 4,308.05 രൂപയും.
ട്രാൻസ്മിഷൻ കേബിൾ നിർമാണത്തിൽ മുൻനിരയിലുള്ള കമ്പനിക്ക് ഈ രംഗത്ത് ആഗോള സാനിധ്യമുണ്ട്. പവർ ട്രാൻസ്മിഷൻ കേബിളുകൾ നിർമ്മിക്കുന്നതിൽ കമ്പനി മുൻനിരയിലുണ്ട്. സെമി കണ്ടക്ടറുകൾ, കേബിളുകൾ, സ്പെഷ്യാലിറ്റി ഓയിലുകൾ തുടങ്ങി പ്രധാന ബിസിനസ് മേഖലകളിൽ കമ്പനിക്ക് സാനിധ്യമുണ്ട്. ഒരുകാലത്ത് അത്ര അറിയപ്പെടാതെ കിടന്ന കമ്പനി ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് സ്ഥിരപ്പെടുത്തുകയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും വലിയ മൾട്ടിബാഗർ സ്റ്റോക്കുകളിൽ ഒന്നായി ഈ ഓഹരി മാറിയതും വളരെ പെട്ടെന്നാണ്.
5
