ഫണ്ടിംഗ് റൗണ്ടിലൂടെ 168 കോടി രൂപ സമാഹരിച്ച് ട്രൂമെഡ്‌സ്

ഡെല്‍ഹി :  നിക്ഷേപക സ്ഥാപനമായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ 22 മില്യണ്‍ ഡോളര്‍ (ഏകദേശം 168 കോടി രൂപ) സമാഹരിച്ചുവെന്നറിയിച്ച് ടെലിഹെല്‍ത്ത് പ്ലാറ്റ്ഫോമായ ട്രൂമെഡ്സ്. ഏറ്റവും പുതിയ സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ ഇന്‍ഫോ എഡ്ജ് വെഞ്ചേഴ്സ്, ആശ ഇംപാക്റ്റ്, ഐഎഎന്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു. ആഭ്യന്തര വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി. ചുരുങ്ങിയ കാലയളവില്‍ 5 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ട്രൂമെഡ്‌സ് സേവനം […]

Update: 2022-04-26 05:32 GMT
ഡെല്‍ഹി : നിക്ഷേപക സ്ഥാപനമായ വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തില്‍ നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ 22 മില്യണ്‍ ഡോളര്‍ (ഏകദേശം 168 കോടി രൂപ) സമാഹരിച്ചുവെന്നറിയിച്ച് ടെലിഹെല്‍ത്ത് പ്ലാറ്റ്ഫോമായ ട്രൂമെഡ്സ്. ഏറ്റവും പുതിയ സീരീസ് ബി ഫണ്ടിംഗ് റൗണ്ടില്‍ ഇന്‍ഫോ എഡ്ജ് വെഞ്ചേഴ്സ്, ആശ ഇംപാക്റ്റ്, ഐഎഎന്‍ ഫണ്ട് തുടങ്ങിയ നിക്ഷേപ സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു. ആഭ്യന്തര വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും ഫണ്ട് വിനിയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ചുരുങ്ങിയ കാലയളവില്‍ 5 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ട്രൂമെഡ്‌സ് സേവനം നല്‍കി കഴിഞ്ഞു. മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള തങ്ങളുടെ മാര്‍ക്കറ്റിംഗും പ്രവര്‍ത്തനങ്ങളും ഇരട്ടിയാക്കാനും സ്‌കെയില്‍ ചെയ്യാനും ഇപ്പോള്‍ ശരിയായ സമയമാണെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. നിലവില്‍ പ്രതിമാസം 1 ലക്ഷത്തിലധികം ഓര്‍ഡറുകളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.
Tags:    

Similar News