നികുതിദായകരിൽ 54% ഇതേവരെ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല

ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യേണ്ട അവസാന തീയതി അടുത്തിരിക്കേ 54 ശതമാനം നികുതിദായകരും ഇതുവരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. 2022 ജൂലൈ 31 ആണ് 2021- 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി. അതേസമയം 2022- 23 അവലോകന വര്‍ഷത്തില്‍ ആദായ നികുതി ഇ-ഫയലിംഗ് സംവിധാനത്തിലുടെ 2 കോടിയിലധികം ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് […]

Update: 2022-07-21 06:36 GMT
ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യേണ്ട അവസാന തീയതി അടുത്തിരിക്കേ 54 ശതമാനം നികുതിദായകരും ഇതുവരെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. 2022 ജൂലൈ 31 ആണ് 2021- 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി. അതേസമയം 2022- 23 അവലോകന വര്‍ഷത്തില്‍ ആദായ നികുതി ഇ-ഫയലിംഗ് സംവിധാനത്തിലുടെ 2 കോടിയിലധികം ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് ഇതുവരെ നികുതിദായകരില്‍ 46 ശതമാനം മാത്രമാണ് റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 37 ശതമാനം പേര്‍ സമയപരിധി പാലിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിലാണ്. കൊവിഡും ആദായനികുതി പോര്‍ട്ടലിലെ ചില തകരാറുകളും മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഐടിആര്‍ ഫയലിംഗും ആദായ നികുതിയുമായി ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങളുടേയും സമയപരിധിയും നീട്ടിയിരുന്നു.
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ ആക്‌സസ് ചെയ്യുന്നതില്‍ നികുതിദായകര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജൂലൈ 2 ലെ ആദായനികുതി വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു. ഇത് പരിഹരിക്കുന്നതിനായി സജീവമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വകുപ്പ് അറിയിച്ചു. പുതിയ ടാക്‌സ് പോര്‍ട്ടല്‍ നടപ്പാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ട്വീറ്റ് സൂചിപ്പിക്കുന്നു. നികുതിദായകര്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് കണക്റ്റ് ചെയ്യാനോ മുന്‍ ആദായ നികുതി റിട്ടേണ്‍ വിവരങ്ങള്‍ കാണാനോ കഴിയാത്ത പ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇനിയും സമയപരിധി നീട്ടുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
Tags:    

Similar News