രണ്ടു വർഷത്തെ കോള്‍ ഡാറ്റ സൂക്ഷിക്കാൻ സർക്കാർ ഉത്തരവ്

ന്യൂഡല്‍ഹി: സുരക്ഷയുടെ ഭാഗമായി കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് ഉപഭോക്താക്കളുടെ കോള്‍ ഡാറ്റയും ഇന്റര്‍നെറ്റ് ഉപയോഗ റെക്കോര്‍ഡും സൂക്ഷിക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. മുമ്പ് ഒരു വര്‍ഷത്തെ വിവരങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ ഡിസംബര്‍ 21 ന് ഇഷ്യൂ ചെയ്യുകയും ഡിസംബര്‍ 22 ന് മറ്റ് ടെലികോം പെര്‍മിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ലൈസന്‍സ് എടുക്കുന്നവര്‍ എല്ലാ വാണിജ്യ രേഖകളും, കോള്‍ വിവരങ്ങളുടെ റെക്കോര്‍ഡും, എക്സ്ചേഞ്ച് വിശദാംശ രേഖയും, ഐപി വിശദാംശ രേഖയും മറ്റും സൂക്ഷിക്കേണ്ടതാണെന്നും സുരക്ഷാ […]

Update: 2022-01-18 03:30 GMT

ന്യൂഡല്‍ഹി: സുരക്ഷയുടെ ഭാഗമായി കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് ഉപഭോക്താക്കളുടെ കോള്‍ ഡാറ്റയും ഇന്റര്‍നെറ്റ് ഉപയോഗ റെക്കോര്‍ഡും സൂക്ഷിക്കാന്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍.

മുമ്പ് ഒരു വര്‍ഷത്തെ വിവരങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ ഡിസംബര്‍ 21 ന് ഇഷ്യൂ ചെയ്യുകയും ഡിസംബര്‍ 22 ന് മറ്റ് ടെലികോം പെര്‍മിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

ലൈസന്‍സ് എടുക്കുന്നവര്‍ എല്ലാ വാണിജ്യ രേഖകളും, കോള്‍ വിവരങ്ങളുടെ റെക്കോര്‍ഡും, എക്സ്ചേഞ്ച് വിശദാംശ രേഖയും, ഐപി വിശദാംശ രേഖയും മറ്റും സൂക്ഷിക്കേണ്ടതാണെന്നും സുരക്ഷാ കാരണങ്ങളാല്‍ സൂക്ഷ്മപരിശോധനയ്ക്കായി അത്തരം രേഖകള്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് സൂക്ഷിച്ചു വയ്ക്കണമെന്നും ടെലികോം വകുപ്പിന്റെ സര്‍ക്കുലറില്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ആക്സസ്, ഇ-മെയില്‍, ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനങ്ങളായ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള കോളുകള്‍ അല്ലെങ്കില്‍ വൈഫൈ കോളിംഗ് പോലുള്ള സേവനങ്ങള്‍ക്കായി എല്ലാ വരിക്കാരുടെയും ലോഗിന്‍, ലോഗ്ഔട്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ വരിക്കാരുടെ ഇന്റര്‍നെറ്റ് ഡാറ്റ റെക്കോര്‍ഡുകള്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നിലനിര്‍ത്തണമെന്ന് ഈ ഭേദഗതിയില്‍ പറയുന്നു.

 

Tags:    

Similar News