എസ്ബിഐ വി കെയറില്‍, പലിശ 6.3 ശതമാനം, സെപ്റ്റംബർ 30 വരെ നിക്ഷേപിക്കാം

ഡെല്‍ഹി : മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ വി കെയറില്‍ നിക്ഷേപിക്കുവാനുള്ള സമയ പരിധി നീട്ടി. നേരത്തെ 2022 മാര്‍ച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് 2022 സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിസ് പോയിന്റ് (അര ശതമാനം) പലിശ  അധികമായി നല്‍കികൊണ്ട്  എസ് ബി ഐ അവതരിപ്പിച്ച പദ്ധതിയാണിത്.  10 വര്‍ഷം വരെയുള്ള കാലാവധിയില്‍ ഇവിടെ നിക്ഷേപം നടത്താം. പ്രതിവര്‍ഷം 6.30 % പലിശയാണ് ലഭിക്കുക. […]

Update: 2022-02-18 03:34 GMT

ഡെല്‍ഹി : മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐ അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ വി കെയറില്‍ നിക്ഷേപിക്കുവാനുള്ള സമയ പരിധി നീട്ടി. നേരത്തെ 2022 മാര്‍ച്ച് 31 വരെയായിരുന്നു സമയപരിധി. ഇത് 2022 സെപ്റ്റംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ബേസിസ് പോയിന്റ് (അര ശതമാനം) പലിശ അധികമായി നല്‍കികൊണ്ട് എസ് ബി ഐ അവതരിപ്പിച്ച പദ്ധതിയാണിത്. 10 വര്‍ഷം വരെയുള്ള കാലാവധിയില്‍ ഇവിടെ നിക്ഷേപം നടത്താം. പ്രതിവര്‍ഷം 6.30 % പലിശയാണ് ലഭിക്കുക. 2021 ജനുവരി 8നാണ് ഈ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്. സാധാരണ നിക്ഷേപകർക്ക് 5.5 ശതമാനം പലിശയാണ് ലഭിക്കുക. ഇത്തരം നിക്ഷേപത്തിന് പലിശ മൂന്നു മാസ കണക്കിലോ പ്രതിമാസ കണക്കിലോ ലഭിക്കും.

നെറ്റ് ബാങ്കിംഗ് വഴിയോ നേരിട്ട് ബാങ്ക് ശാഖയില്‍ ചെന്നോ നിക്ഷേപം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. എസ്ബിഐയുടെ യോണോ ആപ്പിലും സേവനങ്ങള്‍ ലഭ്യമാകും. നിക്ഷേപത്തിന്മേല്‍ വായ്പയും ലഭിക്കാനുള്ള അവസരവുമുണ്ട്. രണ്ട് കോടി രൂപ വരെ സ്‌കീം പ്രകാരം നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 0.50 ശതമാനം പിഴയായി നല്‍കേണ്ടി വരും. സ്‌കീമില്‍ എന്‍െആര്‍ഐകളായ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കില്ല.

Tags:    

Similar News