യുക്രെയ്ൻ- വിദ്യാർത്ഥികൾക്ക് സഹായവുമായി എംബസി, ബന്ധപ്പെടാം ഈ നമ്പറുകളിൽ

റഷ്യ- യുക്രെയ്ൻ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറിയതോടെ മലയാളി വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യാക്കാർ ആശങ്കയിലാണ്.  സൈനിക ആക്രമണത്തിൽ യുക്രെയ്ൻ വിമാനത്താവളങ്ങളും റഷ്യയുടെ യുദ്ധവിമാനവും തകർന്നതായാണ് റിപ്പോർട്ട്. ഇതോടെ വലിയ  പ്രതിസന്ധിയാണ് ആ​ഗോളതലത്തിൽ സംജാതമായിരിക്കുന്നത്. ക്രൂ‍ഡ് ഓയിലിന്റെ വില 8 വർഷത്തിനു ശേഷം ഏറ്റവും ഉയർന്ന നിരക്കായ 101.32 ഡോളറിലെത്തി. എല്ലാ തരത്തിലുള്ള ഊർജ്ജ സ്രോതസ്സുകളുടെയും വില കുതിക്കുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മുൻപന്തിയിലുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ പ്രത്യാഘാതം ഇത് ഉണ്ടാക്കിയേക്കാം. യുദ്ധം ആരംഭിക്കുന്നതിന് മുമ്പേ വിദ്യാർഥികളടക്കമുള്ള ഇന്ത്യാക്കാരോട് […]

Update: 2022-02-24 05:38 GMT

റഷ്യ- യുക്രെയ്ൻ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറിയതോടെ മലയാളി വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യാക്കാർ ആശങ്കയിലാണ്. സൈനിക ആക്രമണത്തിൽ യുക്രെയ്ൻ വിമാനത്താവളങ്ങളും റഷ്യയുടെ യുദ്ധവിമാനവും തകർന്നതായാണ് റിപ്പോർട്ട്. ഇതോടെ വലിയ പ്രതിസന്ധിയാണ് ആ​ഗോളതലത്തിൽ സംജാതമായിരിക്കുന്നത്. ക്രൂ‍ഡ് ഓയിലിന്റെ വില 8 വർഷത്തിനു ശേഷം ഏറ്റവും ഉയർന്ന നിരക്കായ 101.32 ഡോളറിലെത്തി. എല്ലാ തരത്തിലുള്ള ഊർജ്ജ സ്രോതസ്സുകളുടെയും വില കുതിക്കുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മുൻപന്തിയിലുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വലിയ പ്രത്യാഘാതം ഇത് ഉണ്ടാക്കിയേക്കാം.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പേ വിദ്യാർഥികളടക്കമുള്ള ഇന്ത്യാക്കാരോട് മടങ്ങാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികമാളുകളും അവിടെ തുടരുകയാണ്. ഈയവസരത്തിൽ യുക്രെയ്നിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്നിലെ കാര്യങ്ങൾ ഏകോപ്പിക്കുന്നതിനായി ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെട്ടു വരികയാണ്.

ഇപ്പോൾ യുക്രെയ്നിൽ ഉള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിലോ cons1.kyiv@mea.gov.in എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

 

വിദേശ കാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പറും +911123012113, +911123014104, +911123017905 എന്നീ നമ്പറുകളും situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.

ഇതിനു പുറമെ യുക്രെയ്നിലെ മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആ​ഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം.

0091 880 20 12345 എന്ന നമ്പറിൽ വിദേശത്തു നിന്നും മിസ്സ്‍ഡ് കോൾ സർവീസും ലഭ്യമാണ്.

Tags:    

Similar News