ചികിത്സാ രീതിക്കനുസരിച്ച് ക്ലെയിം തുക നിഷേധിക്കാനാവില്ല, കോടതി
കൊച്ചി:ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് ചികിത്സാരീതി അനുസരിച്ച് റീഇംബേഴ്സ്മെന്റ് തുക നിഷേധിക്കാമോ? ഉദാഹരണത്തിന് പട്ടികയിലുള്ള ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് ഒരാള്‍ വിധേയനാകുന്നു. എന്നാല്‍ സര്‍ജറിയ്ക്ക് പകരം താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് കമ്പനി ക്ലെയിം നിഷേധിക്കുന്നു. ഇത്തരം ഒരു കേസിന് തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ട് തുക റീഇംബേഴ്‌സ് ചെയ്യാന്‍ കേരളാ ഹൈക്കോടതി ഉത്തരവിട്ടു. റീഇംബേഴ്‌സ്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും തുക കിട്ടാതായ കേസിലാണ് കോടതി ഉത്തരവിട്ടത്. പത്തനംതിട്ട സ്വദേശിയായ ഡോ. ജോര്‍ജ് തോമസ് ആണ് […]
കൊച്ചി:ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് ചികിത്സാരീതി അനുസരിച്ച് റീഇംബേഴ്സ്മെന്റ് തുക നിഷേധിക്കാമോ? ഉദാഹരണത്തിന് പട്ടികയിലുള്ള ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് ഒരാള്‍ വിധേയനാകുന്നു. എന്നാല്‍ സര്‍ജറിയ്ക്ക് പകരം താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയെന്നാരോപിച്ച് കമ്പനി ക്ലെയിം നിഷേധിക്കുന്നു. ഇത്തരം ഒരു കേസിന് തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ട് തുക റീഇംബേഴ്‌സ് ചെയ്യാന്‍ കേരളാ ഹൈക്കോടതി ഉത്തരവിട്ടു.
റീഇംബേഴ്‌സ്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും തുക കിട്ടാതായ കേസിലാണ് കോടതി ഉത്തരവിട്ടത്. പത്തനംതിട്ട സ്വദേശിയായ ഡോ. ജോര്‍ജ് തോമസ് ആണ് പരാതിക്കാരന്‍. താക്കോല്‍ ദ്വാരശസ്ത്രക്രിയ നടത്തിയെന്നതാണ് ക്ലെയിം നിഷേധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ രോഗത്തിന്റെ സ്വഭാവവും രോഗിയുടെ ആരോഗ്യസ്ഥിതിയും അനുസരിച്ചാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയത്. രോഗിയെ ചികിത്സിക്കേണ്ട രീതിയും മറ്റും ഏതാണെന്ന് തീരുമാനിക്കേണ്ടത് ഡോക്ടറാണ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി ഉത്തരവും കോടതി എടുത്തുക്കാട്ടി.
റീഇംബേഴ്സ്മെന്റ് അംഗീകൃത സ്വകാര്യ ആശുപത്രിയില്‍ പിതാവിനെ ചികിത്സിച്ച് പണം നഷ്ടമായ പത്തനംതിട്ട സ്വദേശി ഡോ. ജോര്‍ജ് തോമസ് നല്‍കിയ കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇദ്ദേഹത്തിന് പണം തിരിച്ചുകിട്ടാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ വിധിച്ചു.
കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ആശ്രിതരായ കുടുംബാംഗങ്ങളുടെയും ചികിത്സാച്ചെലവിനുള്ള ആനുകൂല്യമാണ് ഇത്. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചികിത്സാലയങ്ങളിലും നേരിട്ട് ചികിത്സ തേടുന്ന സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ പദ്ധതിയാണ് ഇത്. ജീവനക്കാരുടെ പങ്കാളി, ദത്തെടുത്തവര്‍ ഉള്‍പ്പെടെയുള്ള മക്കള്‍, പെന്‍ഷന്‍കാരല്ലാത്ത മാതാപിതാക്കള്‍ എന്നിവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. സര്‍ക്കാര്‍ എന്‍ലിസ്റ്റ് ചെയ്ത ആശുപത്രികളിലെ ചികിത്സയ്ക്കുള്ള ക്ലെയിം അനുവദിക്കുന്നത് സര്‍ക്കാരായതിനാല്‍ എല്ലാ അപേക്ഷകളും ആരോഗ്യ വകുപ്പ് ഡയറക്ടിലേക്ക് അയക്കേണ്ടതാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയാണെങ്കില്‍ 2,00,000 രൂപയ്ക്ക് മുകളിലുള്ള അപേക്ഷകള്‍ മാത്രം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അയച്ചാല്‍ മതി.
