ഉത്പാദന മേഖലയുടെ ജിഡിപി വർദ്ധിപ്പിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര മന്ത്രി

ഡെല്‍ഹി: രാജ്യത്തിന്റെ ഉത്പാദന മേഖലയുടെ സംഭാവനകള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഉല്‍പ്പാദന മേഖലയുടെ സംഭാവന ജിഡിപിയുടെ 25 ശതമാനമായി ഉയര്‍ത്താനും 10 ഗവേഷണ-വികസന ലാബുകളോ, ഇന്നൊവേഷന്‍ സെന്ററുകളോ സ്ഥാപിച്ച് സാങ്കേതികവിദ്യയില്‍ ആഗോള മുന്നേറ്റം സാധ്യമാക്കാനുള്ള വഴികള്‍ പരിശോധിക്കാന്‍ മന്ത്രി വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു. ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് നടത്തിയ പരിപാടിയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ ഫോര്‍ ദി വേള്‍ഡ് എന്ന വിഷയത്തെ […]

Update: 2022-03-04 03:04 GMT

ഡെല്‍ഹി: രാജ്യത്തിന്റെ ഉത്പാദന മേഖലയുടെ സംഭാവനകള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍.

ഉല്‍പ്പാദന മേഖലയുടെ സംഭാവന ജിഡിപിയുടെ 25 ശതമാനമായി ഉയര്‍ത്താനും 10 ഗവേഷണ-വികസന ലാബുകളോ, ഇന്നൊവേഷന്‍ സെന്ററുകളോ സ്ഥാപിച്ച് സാങ്കേതികവിദ്യയില്‍ ആഗോള മുന്നേറ്റം സാധ്യമാക്കാനുള്ള വഴികള്‍ പരിശോധിക്കാന്‍ മന്ത്രി വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു.

ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് നടത്തിയ പരിപാടിയില്‍

മെയ്ക്ക് ഇന്‍ ഇന്ത്യ ഫോര്‍ ദി വേള്‍ഡ് എന്ന വിഷയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 15 ശതമാനവും സംഭാവന ചെയ്യുന്നത് നിര്‍മ്മാണ മേഖലയാണ്. ഇന്ത്യന്‍ കമ്പനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പിന്തുണയ്ക്കണമെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യ കൈമാറ്റം, ചട്ടങ്ങളുടെ യോജിപ്പിക്കല്‍ തുടങ്ങിയ മിക്ക നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Tags:    

Similar News