മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് അമിത പലിശ പാടില്ല: ആര്‍ബിഐ

  മുംബൈ: മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പകള്‍ക്ക് അമിത പലിശ നിരക്ക് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക്. വായ്പാ സംബന്ധിയായ വിവരങ്ങള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദ്ദേശിക്കുന്നു. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിന് ഈടില്ലാതെ നല്‍കുന്ന വായ്പയാണ് മൈക്രോഫിനാന്‍സ് ലോണിന്റെ പരിധിയില്‍ വരുന്നത്. 'മാസ്റ്റര്‍ ഡയറക്ഷന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (മൈക്രോഫിനാന്‍സ് ലോണുകള്‍ക്കുള്ള റെഗുലേറ്ററി ഫ്രെയിംവര്‍ക്ക്) നിര്‍ദ്ദേശങ്ങള്‍-2022' പ്രകാരം എല്ലാ നിയന്ത്രിത സ്ഥാപനങ്ങളും (ആര്‍ഇ) മൈക്രോഫിനാന്‍സ് വായ്പകളുടെ മൂല്യം, കവറേജ്, പലിശയുടെ […]

Update: 2022-03-14 06:41 GMT

 

മുംബൈ: മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പകള്‍ക്ക് അമിത പലിശ നിരക്ക് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക്. വായ്പാ സംബന്ധിയായ വിവരങ്ങള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും കേന്ദ്ര ബാങ്ക് നിര്‍ദ്ദേശിക്കുന്നു. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിന് ഈടില്ലാതെ നല്‍കുന്ന വായ്പയാണ് മൈക്രോഫിനാന്‍സ് ലോണിന്റെ പരിധിയില്‍ വരുന്നത്.

'മാസ്റ്റര്‍ ഡയറക്ഷന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (മൈക്രോഫിനാന്‍സ് ലോണുകള്‍ക്കുള്ള റെഗുലേറ്ററി ഫ്രെയിംവര്‍ക്ക്) നിര്‍ദ്ദേശങ്ങള്‍-2022' പ്രകാരം എല്ലാ നിയന്ത്രിത സ്ഥാപനങ്ങളും (ആര്‍ഇ) മൈക്രോഫിനാന്‍സ് വായ്പകളുടെ മൂല്യം, കവറേജ്, പലിശയുടെ പരിധി എന്നിങ്ങനെ മൈക്രോഫിനാന്‍സ് വായ്പകള്‍ക്ക് ബാധകമായ മറ്റെല്ലാ നിരക്കുകളും സംബന്ധിച്ച് ബോര്‍ഡില്‍ തീരുമാനം ഉണ്ടാക്കണമെന്ന് ആര്‍ബിഐ അറിയിച്ചു.

'മൈക്രോഫിനാന്‍സ് ലോണുകളുടെ പലിശ നിരക്കും മറ്റ് ചാര്‍ജുകളും അമിതമായി ഈടാക്കാന്‍ പാടില്ല. ഇവ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ട പരിശോധനയ്ക്ക് വിധേയമാക്കും,' നിബന്ധനയില്‍ പറയുന്നു.

റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരുന്ന ഏതൊരു സ്ഥാപനവും ഫാക്ട്‌സ്ഷീറ്റില്‍ വായ്പക്കാരന് വിലനിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. 'ഇത്തരം സ്ഥാപനങ്ങള്‍ കടം വാങ്ങുന്നയാളില്‍ നിന്ന് ഈടാക്കുന്ന ഏതൊരു ഫീസും ഫാക്ട്‌സ്ഷീറ്റില്‍ വ്യക്തമായി വെളിപ്പെടുത്തും. ഫാക്ട്‌സ്ഷീറ്റില്‍ വ്യക്തമായി പരാമര്‍ശിക്കാത്ത ഒരു തുകയും കടം വാങ്ങുന്നയാളില്‍ നിന്ന് ഈടാക്കില്ല,'. റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, മൈക്രോഫിനാന്‍സ് വായ്പകള്‍ക്ക് മുന്‍കൂര്‍ പേയ്മെന്റ്ും പിഴയും ഈടാക്കാന്‍ പാടില്ല. പണമടയ്ക്കാന്‍ കാലതാമസം നേരിട്ടതിന് എന്തെങ്കിലും പിഴയുണ്ടെങ്കില്‍, കാലാവധി കഴിഞ്ഞ തുകയ്ക്കാണ് ബാധകമാകുക, മുഴുവന്‍ വായ്പ തുകയും ഇതില്‍ പെടില്ല,' ആര്‍ബിഐ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News