ചെറുകിട കച്ചവടക്കാർക്ക് ഒഎന്‍ഡിസി സഹായം ഉറപ്പാക്കും: ഗോയല്‍
ഡെല്‍ഹി:ചെറുകിട റീട്ടെയില്‍ വില്‍പ്പനക്കാര്‍ക്ക് വലിയ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്താനും,അവരുടെ ബിസിനസ് സംരക്ഷിക്കാനും ആധുനിക വിതരണ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളെ സേവിക്കാനും തുല്യ അവസരം ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ആഗോളതലത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. യുപിഐ ഡിജിറ്റല്‍ പേമെന്റിനുള്ള ഡൊമെയ്‌നും, ഇന്ത്യയിലെ ഇ-കൊമേഴ്‌സിന് ഒഎന്‍ഡിസിയുമുള്ളതിനാല്‍ വില്‍പ്പനക്കാര്‍ക്കും വാങ്ങലുകാര്‍ക്കും ഡിജിറ്റലായി പരസ്പരം കാണാനും ഓപ്പണ്‍ നെറ്റ് വര്‍ക്ക് വഴി […]
ഡെല്‍ഹി:ചെറുകിട റീട്ടെയില്‍ വില്‍പ്പനക്കാര്‍ക്ക് വലിയ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്താനും,അവരുടെ ബിസിനസ് സംരക്ഷിക്കാനും ആധുനിക വിതരണ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കളെ സേവിക്കാനും തുല്യ അവസരം ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) ഉറപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ആഗോളതലത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ.
യുപിഐ ഡിജിറ്റല്‍ പേമെന്റിനുള്ള ഡൊമെയ്‌നും, ഇന്ത്യയിലെ ഇ-കൊമേഴ്‌സിന് ഒഎന്‍ഡിസിയുമുള്ളതിനാല്‍ വില്‍പ്പനക്കാര്‍ക്കും വാങ്ങലുകാര്‍ക്കും ഡിജിറ്റലായി പരസ്പരം കാണാനും ഓപ്പണ്‍ നെറ്റ് വര്‍ക്ക് വഴി ഇടപാടുകള്‍ നടത്താനും സാധിക്കും.
ഒഎന്‍ഡിസി ടീം 'ഇ-കൊമേഴ്സ് ഇടപാടുകളെ ജനാധിപത്യവല്‍ക്കരിക്കാനായി പ്രവര്‍ത്തിക്കുന്നു. അതുവഴി രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ചെറുകിട മോം-ആന്‍ഡ്-പോപ്പ് സ്റ്റോറുകളും (ചെറുകിട ബിസിനസുകള്‍-കുടുംബമായോ, സ്വന്തമായോ നടത്തുന്നത്) റീട്ടെയില്‍ കച്ചവടക്കാരും, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ബിസിനസ് വളര്‍ത്തുന്നതിനും, ആധുനിക വിതരണ മാര്‍ഗങ്ങളിലൂടെ അവരുടെ ഉപഭോക്താക്കളെ സേവിക്കുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി കമ്പനികള്‍ ഒഎന്‍ഡിസിയുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഒഎന്‍ഡിസിയുടെ രൂപരേഖ വേഗത്തില്‍ തയ്യാറാക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി ഇന്‍ഫോസിസില്‍ നിന്നുള്ള നന്ദന്‍ നിലേകനി, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സിഇഒ ആര്‍ എസ് ശര്‍മ എന്നിവരുള്‍പ്പെടെയുള്ള ഒമ്പതംഗ ഉപദേശകസമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കൃഷി, തുണിത്തരങ്ങള്‍ തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന് സംരംഭകരെ ആവശ്യമുണ്ട് അതിനാല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ വൈവിധ്യം വര്‍ദ്ധിപ്പിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
