കോളിയേഴ്‌സ് ഇന്ത്യ, ഡാറ്റാ സെന്റർ മാനേജിംഗ് ഡയറക്ടറായി റാവു ശ്രീനിവാസയെ നിയമിച്ചു

ഡെൽഹി: റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് കോളിയേഴ്‌സ് ഇന്ത്യ, റാവു ശ്രീനിവാസയെ ഡാറ്റാ സെന്റർ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. കോവ്‌നി ടെക്‌നോളജീസ്, ഗോൾഡ്മാൻ സാച്ച്‌സ്, ജെഎൽഎൽ സിംഗപ്പൂർ/ഇന്ത്യ, ഫോർഡ് മോട്ടോഴ്‌സ് എന്നീ കമ്പനികളിൽ ഉന്നത സ്ഥാനം വഹിച്ച ശ്രീനിവാസ എഎൻജെ ടേൺകീ പ്രോജക്‌ട്‌സിൽ നിന്ന് കോളിയേഴ്‌സ് ഇന്ത്യയിൽ ചേർന്നതായി കമ്പനി അറിയിച്ചു. പ്രോജക്ട് മാനേജ്‌മെന്റ്, ഡിസൈൻ ആൻഡ് ബിൽഡ്, കമ്മീഷനിങ്, ഡാറ്റാ സെന്റർ ഓപ്പറേഷൻസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ, കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് എന്നീ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ അദ്ദേഹത്തിന് […]

Update: 2022-04-04 07:09 GMT
ഡെൽഹി: റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ് കോളിയേഴ്‌സ് ഇന്ത്യ, റാവു ശ്രീനിവാസയെ ഡാറ്റാ സെന്റർ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.
കോവ്‌നി ടെക്‌നോളജീസ്, ഗോൾഡ്മാൻ സാച്ച്‌സ്, ജെഎൽഎൽ സിംഗപ്പൂർ/ഇന്ത്യ, ഫോർഡ് മോട്ടോഴ്‌സ് എന്നീ കമ്പനികളിൽ ഉന്നത സ്ഥാനം വഹിച്ച ശ്രീനിവാസ എഎൻജെ ടേൺകീ പ്രോജക്‌ട്‌സിൽ നിന്ന് കോളിയേഴ്‌സ് ഇന്ത്യയിൽ ചേർന്നതായി കമ്പനി അറിയിച്ചു.
പ്രോജക്ട് മാനേജ്‌മെന്റ്, ഡിസൈൻ ആൻഡ് ബിൽഡ്, കമ്മീഷനിങ്, ഡാറ്റാ സെന്റർ ഓപ്പറേഷൻസ്, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ, കൊമേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് എന്നീ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ അദ്ദേഹത്തിന് പ്രവർത്തന പരിചയമുണ്ട്.
കമ്പനി തങ്ങളുടെ ബിസിനസ്സ് വളർത്തിയെടുക്കുന്നതിനായി ഈ വർഷം കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും നിയമിക്കുമെന്ന് കോളിയേഴ്‌സ് ഇന്ത്യ സിഇഒ രമേഷ് നായർ കഴിഞ്ഞ വർഷം നവംബറിൽ അറിയിച്ചിരുന്നു.
Tags:    

Similar News